ad
Deshabhimani

ദുരിതാശ്വാസ കേന്ദ്രത്തിൽ ഭക്ഷണമില്ല

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം, ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ തയ്യേനി ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയപ്പോൾ
avatar
സ്വന്തം ലേഖകൻ

Published on Aug 03, 2026, 02:52 AM | 1 min read

ചിറ്റാരിക്കാൽ

ശനിയാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് തയ്യേനിയിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം തികഞ്ഞില്ലെന്ന് പരാതി. ശക്തമായ മഴയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിനെ തുടൻന്ന് ശനി വൈകിട്ടോടെയാണ് വായിക്കാനം ഉന്നതിയിൽനിന്നും, കൊയിലമ്പാറയിൽനിന്നുമായി 29 പുരുഷൻമാരും 25 സ്ത്രീകളുമായി 54 പേരെ തയ്യേനി ഗവ. ഹൈസ്കൂളിൽ താൽകാലികമായി ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. ഇവർക്ക് ശനിയാഴ്ച രാത്രി തന്നെ ആവശ്യമായ ഭക്ഷണം ലഭിച്ചില്ല. ഉപ്പുമാവ് ആണ് നൽകിയത്. രാത്രിയിൽ ക്യാമ്പിൽ എത്തിയ സന്ദീപ് വാര്യർ എംഎൽഎ രാവിലെ ആവശ്യത്തിന് ഭക്ഷണം നൽകാനും പണം നോക്കേണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞ് സ്ഥലം വിട്ടു. എന്നാൽ ഞായറാഴ്ച രാവിലെയും കുറച്ചു ഉപ്പുമാവും കൊണ്ട് വന്നതോടെ ക്യാമ്പിൽ ചെറിയ തോതിൽ പ്രതിഷേധം ആയി. ഉച്ചക്ക് ചോറ് കൊണ്ടുവന്നപ്പോഴും ആർക്കും തികയാതെ വന്നതോടെ കോൺഗ്രസ്‌ നേതാവ് കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തന്നെ ആദ്യം പ്രതിഷേധിച്ചു. ഇവിടെ ഒന്നിനും ഏകോപനം ഇല്ലെന്നും ആർക്കും ഭക്ഷണം തികയുന്നില്ലെന്നും പറഞ്ഞാണ് പ്രതിഷേധം. 54 അഭയാർഥികളും സന്നദ്ധ പ്രവർത്തകരും മറ്റു ജീവനക്കാരും ഉൾപ്പെടെ 100 ഓളം ആളുകളാണ് ഉള്ളത്. എന്നാൽ 45 പേർക്കുള്ള ഭക്ഷണം മാത്രമാണ് എത്തിച്ചതെന്ന്‌ പറയുന്നു. ദുരിതാശ്വാസ കേന്ദ്രത്തിലും പഞ്ചായത്തും റവന്യു അധികൃതരും തമ്മിൽ തല്ലേണ്ട സ്ഥിതിയാണുള്ളത്‌. ഏതായാലും വൈകിട്ടോടെ ഭക്ഷണം നൽകേണ്ട ചുമതല കുടുംബശ്രീയെ ഏൽപ്പിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home