ഒരാഴ്‌ചയിൽ 3071 പനിബാധിതർ
പനിച്ചുവിറക്കുന്നു

സ്വന്തം ലേഖിക
Published on Jun 29, 2026, 12:05 AM | 1 min read
പത്തനംതിട്ട
അടിക്കടിയുള്ള കാലാവസ്ഥാ വ്യതിയാനവും മഴക്കാലപൂർവ ശുചീകരണത്തിലെ പാളിച്ചയും കാരണം പനിബാധിതരുടെ എണ്ണം കൂടുന്നു. ഒരാഴ്‌ചയിൽ 3071 പനിബാധിതരാണ് ജില്ലയിൽ ചികിത്സ തേടിയത്. 43 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ജൂൺ 21 മുതൽ 28 വരെയുള്ള കണക്കാണിത്. തദ്ദേശസ്ഥാപനങ്ങളിൽ കൊതുകുനശീകരണവും കാടുതെളിക്കലും കാര്യക്ഷമമായി നടക്കാത്തതിന്റെ ബാക്കിപത്രമാണ് ഇൗ പകർച്ചവ്യാധി വ്യാപനം.
ശനിയാഴ്‌ച മാത്രം 494 പേർ പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആറുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ബാധിതരും ചികിത്സ തേടിയവരിൽപെടുന്നു. ഡെങ്കിപ്പനി ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. തോട്ടപ്പുഴശേരി, കോന്നി, പന്തളം തെക്കേക്കര, ഏറത്ത്, അടൂർ, ഇലന്തൂർ, മൈലപ്ര, മെഴുവേലി, മല്ലപ്പള്ളി, കൊറ്റനാട്, വടശേരിക്കര, ഏഴംകുളം തുടങ്ങി നിരവധി തദ്ദേശസ്ഥാപനങ്ങളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
കഴിഞ്ഞയാഴ്‌ച ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ (15) റിപ്പോർട്ടുചെയ്‌ത 21ന് പത്തനംതിട്ട നഗരസഭയിൽനിന്നും ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയവരുണ്ട്. പന്തളം തെക്കേക്കര, മെഴുവേലി, മല്ലപ്പള്ളി എന്നിവിടങ്ങളിൽനിന്നും കേസുകൾ ഇതേദിവസം റിപ്പോർട്ടുചെയ്‌തു.










0 comments