കൂടൽ എസ്ഐക്കെതിരായ നടപടി അപഹാസ്യം

പത്തനംതിട്ട
പത്തനംതിട്ടയിലെ 13കാരിയുടെ വ്യാജപരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദിച്ച കൂടൽ എസ്ഐ ജയ്‌മോഹനെ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് സ്ഥലംമാറ്റിയ നടപടി അപഹാസ്യമെന്ന് ഡിവൈഎഫ്ഐ. ഹൃദ്‌രോഗിയായ യുവാവിനെയും പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെയും പതിമൂന്നുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും കുറ്റം സമ്മതിപ്പിക്കാൻ ക്രൂരമായി മർദിക്കുകയുമാണ് ഉണ്ടായത്. പരാതി വ്യാജമെന്ന് തെളിഞ്ഞതോടെ നിരപരാധികളെ ക്രൂരമായി മർദിച്ച പൊലീസിനെതിരെ വിദ്യാർഥികളുടെ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ഉൾപ്പെടെ അറിയിച്ചെങ്കിലും എസ്ഐക്ക് സൗകര്യപ്രദമായി സ്ഥലംമാറ്റം നൽകി നടപടി ഒതുക്കിയിരിക്കുകയാണ്. ഇടിമുറിയും മൂന്നാംമുറയും തിരികെ കൊണ്ടുവരാൻ പൊലീസ് സേനക്ക് ആത്മവിശ്വാസം നൽകുന്ന നയത്തിൽനിന്ന് യുഡിഎഫ് സർക്കാർ പിൻവാങ്ങണമെന്നും ആരോപണ വിധേയനായ എസ്ഐ ജയ്‌മോഹനെ സസ്പെൻഡ് ചെയ്ത് മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ജില്ലാ പ്രസിഡന്റ് എം അനീഷ് കുമാർ, ജില്ലാ സെക്രട്ടറി വിഷ്ണു ഗോപാൽ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു്









0 comments