ad
Deshabhimani

അവർ മടങ്ങി... ജീവനറ്റ്

ACCIDENT

പുനലൂർ– മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കുമ്പഴയിൽവച്ച് ഓട്ടോറിക്ഷ ലോറിയിൽ ഇടിച്ചുകയറുന്നു (സിസിടിവി ദൃശ്യം)

വെബ് ഡെസ്ക്

Published on Apr 19, 2026, 12:15 AM | 1 min read


പത്തനംതിട്ട
സന്തോഷത്തോടെ രാവിലെ പോയ അവർ രണ്ടുപേരും വീടുകളിലേക്ക് മടങ്ങുക ജീവനറ്റ്. പുനലൂർ അഞ്ചലിൽ വിവാഹച്ചടങ്ങിന് പോയതായിരുന്നു വടശ്ശേരിക്കര വലിയപറമ്പിൽ വീട്ടിൽ
ഫിലിപ്പ് ഡാനിയലും സഹോദരന്റെ ഭാര്യ ലിൻസിയും. കുമ്പഴ ഫെഡറൽ ബാങ്കിന് സമീപമായിരുന്നു അപ്രതീക്ഷിത അപകടം. കോന്നിയിലേക്ക് പോകുകയായിരുന്ന ലോറിയിലേക്ക് ഓട്ടോ ഇടിച്ചുകയറുകയായിരുന്നു.
ഓട്ടോ ഓടിച്ചിരുന്ന ഫിലിപ്പ് ഉറങ്ങിപോയതാകമെന്നാണ് പ്രാഥമികനിഗമനം.
ഫിലിപ്പിന്റെ ഭാര്യ എൽസിയാണ് ഒപ്പം പോകാനിരുന്നത്. എന്നാൽ കൊച്ചുമക്കൾ വീട്ടിൽ ഉണ്ടായിരുന്നതിനാൽ ലിൻസി ചടങ്ങിന് പോവുകയായിരുന്നു. ദീർഘദൂരം കനത്ത ചൂടിൽ ഓട്ടോ ഓടിച്ചത് ക്ഷീണം ഉണ്ടാക്കിയതാകാമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരുവരുടെയും വീടുകൾ തൊട്ടടുത്താണ്. ലിൻസിയുടെ ഭർത്താവ് വർഗീസ് രാജസ്ഥാനിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home