ad
Deshabhimani

ഹൈപെക്’ ശസ്ത്രക്രിയ; കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ അപൂർവ നേട്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 29, 2026, 12:05 AM | 1 min read

കോഴഞ്ചേരി

വിപുലമായ കാൻസർ ചികിത്സാ സൗകര്യങ്ങളിലേക്ക് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രി. അഡ്വാൻസ്ഡ് സ്റ്റേജ് ഓവേറിയൻ കാൻസർ (അണ്ഡാശയ അർബുദം) ബാധിതയായ രോഗിക്ക് അത്യാധുനികവും സങ്കീർണ്ണവുമായ ‘ഹൈപെക്’ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. മുൻപ് കീമോതെറാപ്പി നൽകിയ ശേഷമാണ് രോഗിയെ ഈ പ്രൊസീജിയറിന് വിധേയയാക്കിയത്. വയറിനുള്ളിൽ പരന്നുകിടക്കുന്ന ക്യാൻസർ കോശങ്ങളെയും ട്യൂമറുകളെയും പൂർണ്ണമായി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ശേഷം, കണ്ണിന് കാണാൻ സാധിക്കാത്ത സൂക്ഷ്മമായ അർബുദ കോശങ്ങളെക്കൂടി നശിപ്പിക്കാനാണ് ഹൈപെക് ചികിത്സാരീതി പ്രയോജനപ്പെടുത്തുന്നത്. ഇതിനായി ‘സിസ്പ്ലാറ്റിൻ' എന്ന കീമോതെറാപ്പി മരുന്ന് പ്രത്യേക മെഷീൻ ഉപയോഗിച്ച് ചൂടാക്കി വയറിനുള്ളിലേക്ക് നേരിട്ട് കടത്തിവിട്ട് സർക്കുലേറ്റ് ചെയ്യിക്കുകയാണ് ചെയ്യുന്നത്. സർജിക്കൽ ഓങ്കോളജി വിഭാഗം വിദഗ്ദ്ധൻ ഡോ. അഖിൽ തോമസ് ജേക്കബിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. അനസ്തേഷ്യ ടീമിന് ഡോ. അരവിന്ദ് ജോൺസൺ, ഡോ. മാത്യു വർഗീസ്, ഡോ. ഷൈനി, ഡോ. ടിജി, ഡോ. അരുൺ എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ ഓങ്കോളജി വിഭാഗം കൺസ്സൾട്ടന്റ് ഡോ. ഭവ്യ എസ് കുമാർ, ഡോ. സരൾ അംഗമുത്തു, ഡോ. സുമി, ഡോ. ജിനി, ഡോ. ജിതു, ഡോ. ജോൺ എന്നിവരടങ്ങുന്ന സംഘമാണ്‌ ചികിത്സ നൽകിയത്‌. ശസ്ത്രക്രിയ കഴിഞ്ഞ് ഒമ്പതാം ദിവസം പൂർണ്ണ ആരോഗ്യവതിയായി രോഗി ആശുപത്രി വിട്ടു. ക്യാൻസർ പരിചരണ രംഗത്ത് വലിയൊരു ചുവടുവയ്‌പ്പാണ് മുത്തൂറ്റ് ആശുപത്രി ഇതിലൂടെ നടത്തിയിരിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home