ad
Deshabhimani

എസ്‌എസ്‌എൽസി എഴുതുന്നത്‌ 9,245 പേർ

Photo

എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി പത്തനംതിട്ട മാർത്തോമ്മ എച്ച്എസ്എസിൽ പരീക്ഷാ ഹാൾ തയ്യാറാക്കുന്ന അധ്യാപകനും ജീവനക്കാരനും

വെബ് ഡെസ്ക്

Published on Mar 05, 2026, 12:05 AM | 1 min read

പത്തനംതിട്ട

ജില്ലയിൽ എസ്‌എസ്‌എൽസി പരീക്ഷയെഴുതുന്നത്‌ 9,245 വിദ്യാർഥികൾ. വ്യാഴാഴ്‌ച ആരംഭിക്കുന്ന പരീക്ഷ 30-ന്‌ അവസാനിക്കും. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത്‌ തിരുവല്ല എംജിഎം എച്ച്‌എസ്‌എസിൽ– 281 പേർ. കുറവ്‌ വായ്‌പൂർ എംആർഎസ്‌എൽബിവിജി എച്ച്‌എസ്‌എസിലും. ഇവിടെ രണ്ട്‌ കുട്ടികൾ. 170 സ്‌കൂളിലാണ്‌ പരീക്ഷാകേന്ദ്രങ്ങൾ. ടാബുലേഷൻ നടപടികൾ ഏപ്രിൽ ഏഴുമുതൽ 25 വരെയാണ്‌. മെയ് എട്ടിന്‌ പരീക്ഷാഫലം പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളും വ്യാഴാഴ്‌ച തുടങ്ങും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home