ad
Deshabhimani

ആഫ്രിക്കൻ ഒച്ചുകൾ വ്യാപിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 29, 2026, 12:05 AM | 1 min read

മല്ലപ്പള്ളി

​മഴ വീണ്ടും കൂടിയതോടെ മല്ലപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു. കല്ലൂപ്പാറ, മല്ലപ്പള്ളി പഞ്ചായത്തുകളുടെ വിവിധ വാർഡുകളിൽ ഇതിന്റെ സാന്നിധ്യം കണ്ടെത്തി. വ്യാപനശേഷി കൂടുതലുള്ള ഇവ ധാരാളമായി പെറ്റു പെരുകുന്നുണ്ട്. ഇലകളും പഴങ്ങളും പച്ചക്കറികളും ഒക്കെ ഭക്ഷിക്കുന്ന ഒച്ചുകൾ കഴിഞ്ഞ കാലങ്ങളിൽ കൃഷിക്ക് വലിയ ഭീഷണി ആയി മാറിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നതിന്റെ ആശങ്കയിലാണ് നാട്ടുകാർ. മനുഷ്യർക്ക് നേരിട്ട് വിഷം അല്ലെങ്കിലും, ഇവയുടെ ശരീര സ്രവങ്ങളിലൂടെ മാരകമായ രോഗാണുക്കൾ പകരാനുള്ള സാധ്യത ഏറെയാണ്. രാത്രികാലങ്ങളിൽ സഞ്ചരിക്കുന്ന ഒച്ചുകൾ നനവുള്ള ഇടങ്ങളിലാണ് മുട്ടയിടുന്നത്. പുകയില കഷായത്തിൽ ചുണ്ണാമ്പ് കലർത്തി തളിച്ചാണ് സാധാരണഗതിയിൽ ഒച്ചുക്കളെ തുരത്തുന്നത്. ഒച്ചുകളെ കൈകൊണ്ടു തൊടാനോ എടുക്കാനോ ആരും ശ്രമിക്കരുതെന്നും കണ്ടെത്തിയാൽ ആരോഗ്യവകുപ്പിനെയോ പഞ്ചായത്തിനെയോ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home