ചിറ്റാറിൽ ഷോപ്പിങ് മാൾ
ആദ്യഘട്ട നടപടി തുടങ്ങി

ചിറ്റാർ
ചിറ്റാറിൽ പുതുതായി നിർമിക്കുന്ന ബസ് സ്‌റ്റാൻഡ് കം ഷോപ്പിങ് മാളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് വിശദ എസ്റ്റിമേറ്റ് തയ്യാറാക്കാനുള്ള സർവേ ആരംഭിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ ശ്രമഫലമായി ബജറ്റിൽ പ്രഖ്യാപിച്ച 16 കോടി രൂപ വകയിരുത്തിയാണ് നിർമാണം ആരംഭിച്ചത്. താഴത്തെ നിലയിൽ ബസ് സ്റ്റാൻഡും മാർക്കറ്റും പൊതുശുചിമുറികളും നിർമിയ്ക്കും. നാലുനിലകളിൽ പണിയുന്ന കെട്ടിടത്തിൽ പഞ്ചായത്ത് ഓഫീസ്, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്‌ക്കാവശ്യമായ നിർമാണമാണ് നടത്തുന്നത്. വിശാലമായ ഓഡിറ്റോറിയവും സ്യൂട്ട് റൂമുകളും ഉണ്ടാവും. ചിറ്റാർ –തണ്ണിത്തോട് –കോന്നി –അച്ചൻകോവിൽ റോഡുകൂടി മാർക്കറ്റ് ജങ്‌ഷനിൽ സംഗമിച്ചതിനാൽ കിഴക്കൻ മേഖലയിൽ അതിവേഗം വളരുന്ന വ്യാപാരസൗഹൃദ പ്രദേശമായി ചിറ്റാർ മാർക്ക് ജങ്‌ഷൻ മാറിയിട്ടുണ്ട്. ഇതിനനുസരിച്ച് ഡിസൈൻ ചെയ്ത് നിർമിക്കുന്ന ഷോപ്പിങ് മാൾ പ്രദേശത്തിന്റെ പ്രൗഢി കൂട്ടും.
മാത്രവുമല്ല വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന പൊതുജനങ്ങൾക്ക് മാർക്കറ്റ് ജങ്‌ഷനിൽ പ്രവർത്തനം ആരംഭിക്കുന്ന പഞ്ചായത്ത് ഓഫീസിലും സൗകര്യപ്രദമായി വന്നുപോകാനുമാവും.
Highlights: ജനീഷ്‌കുമാർ എംഎൽഎയുടെ ശ്രമഫലമായി അനുവദിച്ച 16 കോടി ഉപയോഗിച്ച് നിർമാണം










0 comments