ad
Deshabhimani

ബെഫി ജില്ലാ കൺവൻഷൻ

പൊതുമേഖലാ ബാങ്കുകളിലെ 
മൂന്നുലക്ഷം ഒഴിവുകൾ നികത്തണം

ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ കൺവൻഷൻ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്‌ഘാടനം ചെയ്യുന്നു

ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ കൺവൻഷൻ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 12, 2026, 12:38 AM | 1 min read

പാലക്കാട്‌

സ്റ്റേറ്റ് ബാങ്കിലെ ഒരുലക്ഷം ഒഴിവുകൾ ഉൾപ്പെടെ പൊതുമേഖലാ ബാങ്കുകളിലെ മൂന്ന്‌ ലക്ഷത്തിലേറെ ഒഴിവ്‌ അടിയന്തരമായി നികത്തണമെന്ന് ബെഫി ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്‌ഘാടനം ചെയ്‌തു. ബെഫി ജില്ലാ പ്രസിഡന്റ്‌ എ രാമദാസ് അധ്യക്ഷനായി. അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി പി എച്ച് വിനീത, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ സജി വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി അനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എൻ ധനേഷ് സ്വാഗതവും ജില്ലാ ട്രഷറർ കെ ഘോഷ് നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home