എസ്എഫ്ഐ ജില്ലാ സീനിയർ അംഗത്വവിതരണം

എസ്എഫ്ഐ ജില്ലാ സീനിയർ അംഗത്വവിതരണം തിരുവല്ല ദേവസ്വം ബോർഡ് പമ്പ കോളേജിൽ കേന്ദ്ര കമ്മിറ്റിയംഗം ടോണി കുര്യക്കോസ് ഉദ്ഘാടനം ചെയ്യുന്നു
തിരുവല്ല
എസ്എഫ്ഐ ജില്ലാതല സീനിയർ അംഗത്വവിതരണം തിരുവല്ല ദേവസ്വം ബോർഡ് പമ്പ കോളേജിൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ടോണി കുര്യക്കോസ് ഉദ്ഘാടനം ചെയ്തു. "അധിനിവേശത്തിനും അരാഷ്ട്രീയതയ്ക്കുമെതിരെ വിശ്വമാനവിക വിദ്യാർഥിത്വം' എന്ന മുദ്രാവാക്യമുയർത്തിയാണ് ഇത്തവണ അംഗത്വപ്രവർത്തനം ഏറ്റെടുത്തത്. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം കിരൺ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അനന്ദു മധു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ഡെൽവിൻ കെ വർഗീസ്, ജോയൽ ജയകുമാർ, കെ എസ് ഹരികൃഷ്ണൻ, ദീപു ബാലൻ, ശാരീഫ് സലീം, ശരൺ, പി എസ് അഭിജിത്ത് എന്നിവർ സംസാരിച്ചു.










0 comments