Deshabhimani

നവ്യാനുഭവമായി സയൻസ്‌ പാർലമെന്റ്‌

ചർച്ചയിൽ ശാസ്‌ത്രം ജയിച്ചു...

Photo
വെബ് ഡെസ്ക്

Published on Oct 26, 2026, 12:05 AM | 1 min read

തിരുവല്ല

"രാവിലെ ഉണർന്നെണീക്കുന്പോൾ മുതൽ ശാസ്‌ത്രം നമുക്കൊപ്പമില്ലാത്ത ഒരു നിമിഷവുമില്ല' – വിദ്യ ടീച്ചർ പറഞ്ഞപ്പോൾ എല്ലാവരും പരസ്‌പരം നോക്കി. ശരിയാണല്ലോ... അവർ സമ്മതിച്ചു. ശാസ്‌ത്രത്തെയും കപടശാസ്‌ത്രത്തെയും വ്യക്തമായി തുറന്നുകാട്ടുന്നതായിരുന്നു ടാലന്റ്‌ ഫെസ്‌റ്റിന്റെ ഭാഗമായി നടന്ന സയൻസ്‌ പാർലമെന്റ്‌. ജില്ലാ സയൻസ്‌ ക്ലബ്‌ സെക്രട്ടറി വിദ്യാ ജി നായർ നയിച്ച പാർലമെന്റിൽ വിദ്യാർഥികൾ സ്‌പീക്കറും പ്രധാനമന്ത്രിയും മന്ത്രിമാരുമായി. "ശാസ്‌ത്രം നിത്യജീവിതത്തിൽ' എന്നതായിരുന്നു വിദ്യാർഥികൾക്ക്‌ ചർച്ച ചെയ്യാൻ നൽകിയ വിഷയം. പാർലമെന്റിന്‌ സമാനമായി ഭരണപക്ഷമായും പ്രതിപക്ഷമായും തിരിഞ്ഞ്‌ വിദ്യാർഥികൾ ചർച്ചയിൽ പങ്കെടുത്തു.

ശാസ്‌ത്രമെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ വർഷങ്ങളായി നിലനിൽക്കുന്ന ചില കപടശാസ്‌ത്ര സിദ്ധാന്തങ്ങളെ അവർ തുറന്നുകാട്ടി. വിശ്വാസം അന്ധവിശ്വാസമായി മാറുന്ന കാലത്തിലാണ്‌ നാം ജീവിക്കുന്നതെന്നും ഇത്‌ ഭാവി തലമുറയ്‌ക്കുകൂടി പ്രശ്‌നമാകുമെന്നും അവർ വിലയിരുത്തി. കപടശാസ്‌ത്രത്തെയും അന്ധവിശ്വാസങ്ങളെയും തടയാൻ നിയമം പാസാക്കണമെന്ന്‌ പാർലമെന്റിൽ വിദ്യാർഥികൾ പ്രമേയം അവതരിപ്പിച്ചു. ഇ‍ൗ പ്രമേയം പ്രതിപക്ഷംകൂടി അംഗീകരിച്ച്‌ പാസാക്കി.

പാർലമെന്റിന്‌ സമാനമായ രീതിയിലുള്ള വിഷയാവതരണവും ചർച്ചയും വിദ്യാർഥികൾക്ക്‌ പുത്തൻ അനുഭവമായി. ശാസ്‌ത്രത്തെപ്പറ്റി സംസാരിക്കാൻ നിരവധി വിദ്യാർഥികളാണെത്തിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home