നവമാധ്യമത്തിലൂടെ അപവാദ പ്രചാരണം
നിയമ നടപടി സ്വീകരിക്കും: സിപിഐ എം

പത്തനംതിട്ട
‘തിരുവല്ല പൗരസമിതി’ എന്ന പേരിലുള്ള നവമാധ്യമത്തിലൂടെ സിപിഐ എം നേതാക്കൾക്കെതിരെ നടത്തുന്ന ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. പാർടി ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ, ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് എം സി അനീഷ്‌കുമാർ എന്നിവർക്കെതിരെ ബാലകൃഷ്‌ണൻ എന്ന വ്യക്തിയുടേതായാണ് ആക്ഷേപങ്ങളും ആരോപണങ്ങളും പുറത്തുവരുന്നത്. മുമ്പ് ആറന്മുള ചെമ്പട, ചുവന്ന തിരുവല്ല എന്ന പേരുകളിലും പാർടി നേതാക്കൾക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചിരുന്നു.
തിരുവല്ല പൗരസമിതിയിലൂടെ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ തീരുമാനങ്ങൾ എന്ന നിലയിലാണ് അപവാദങ്ങൾ പ്രചരിപ്പിക്കുന്നത്. അതെല്ലാം അടിസ്ഥാനരഹിതമാണ്. അത്തരം ദുഷ്‌പ്രചാരണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. അപവാദ പ്രചാരണങ്ങൾക്കും ഒളിപ്രചാരണങ്ങൾക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രാജു ഏബ്രഹാം വാർത്താക്കുറിപ്പിൽ അറിയിച്ചു.









0 comments