ശക്തിയാർജിച്ച് വേനൽമഴ

ബുധനാഴ്ച വെെകിട്ട് പെയ്ത മഴയിലൂടെ മാലിന്യവുമായി പോകുന്ന ഹരിതകർമസേനാംഗം
പത്തനംതിട്ട
കഴിഞ്ഞ ദിവസങ്ങളിൽ അശക്തമായ വേനൽമഴ വീണ്ടും പഴയ ശക്തിയിൽ. രണ്ടുദിവസത്തെ ഇടവേളയ്‌ക്കുശേഷമാണ് ബുധനാഴ്ച ജില്ലയിൽ അതിശക്തമായ വേനൽമഴ പെയ്തത്.
ശ്രീലങ്കക്ക് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് വേനൽ മഴ ശക്തി പ്രാപിച്ചത്. ഒരു പ്രദേശത്തുതന്നെ 100 മില്ലിമീറ്റർ മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്. പതിവുപോലെ ഉച്ചയ്ക്ക് ശേഷമാണ് മഴ പെയ്യുന്നത്. അടുത്ത നാല് ദിവസം പത്തനംതിട്ടയടക്കമുള്ള മധ്യ, തെക്കൻ ജില്ലകളിൽ ഉച്ചയ്ക്കുശേഷം മഴ ശക്തമാകും.
ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട്
വേനൽമഴ ശക്തി പ്രാപിച്ചതോടെ വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.










0 comments