പള്‍സ് പോളിയോ ഇന്ന്
47,739 കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന്

പത്തനംതിട്ട
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ഞായർ രാവിലെ എട്ടിന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മന്ത്രി പി സി വിഷ്ണുനാഥ് നിര്‍വഹിക്കും. ജില്ലയില്‍ അഞ്ചുവയസ്സില്‍ താഴെയുളള 47,739 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. ഇതിനായി 967 ബൂത്തുകള്‍ ഒരുങ്ങി. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍, നഗരാരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്‌കൂളുകള്‍, സന്നദ്ധസംഘടനകളുടെ കെട്ടിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ബൂത്തുകള്‍ ക്രമീകരിക്കും.
സാധാരണ ബൂത്തുകള്‍ക്ക് പുറമെ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് 17 ട്രാന്‍സിറ്റ് ബൂത്തുകള്‍, രണ്ട് മൊബൈല്‍ ബൂത്തുകള്‍ എന്നിവയുമുണ്ടാകും. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാകും ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ മരുന്ന് നല്‍കുന്നതിന് മൊബൈല്‍ ബൂത്തുകളും സജ്ജീകരിക്കും.











0 comments