ദീപം തെളിച്ചത് 1766 കേന്ദ്രങ്ങളിൽ
പവർകട്ടിനെതിരെ പ്രതിഷേധത്തീ

പവർകട്ട് അടിച്ചേൽപ്പിച്ച യുഡിഎഫ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിന്റെ നേതത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ മെഴുകുതിരി കത്തിച്ച് നടത്തിയ പ്രതിഷേധം
പത്തനംതിട്ട
പവർകട്ടിനും ലോഡ്ഷെഡ്‌ഡിങ്ങിനുമെതിരെ ജില്ലയിൽ പ്രതിഷേധത്തീ തെളിഞ്ഞത് 1766 കേന്ദ്രങ്ങളിൽ. ജനജീവിതത്തെ ദുരിതപൂർണമാക്കിയ യുഡിഎഫ് സർക്കാരിന്റെ കെടു കാര്യസ്ഥതയ്‌ക്ക് താക്കീതായി സിപിഐ എം നാടെങ്ങും സംഘടിപ്പിച്ച പ്രതിഷേധം. 119 ലോക്കൽ കേന്ദ്രങ്ങളിലും 1647 ബ്രാഞ്ച് കേന്ദ്രങ്ങളിലുമായി ആയിരങ്ങൾ ജനകീയ സമരത്തിൽ അണിനിരന്നു. ഐക്യദാർഢ്യം പ്രഖ്യാപിച്ച് വീടുകളിലും മെഴുകുതിരി കത്തിച്ചു. വൈകിട്ട് 6.30 മുതൽ ഏഴുവരെയായിരുന്നു പ്രതിഷേധം.
ജില്ലാ കേന്ദ്രമായ പത്തനംതിട്ടയിൽ ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം അഡ്വ. ടി സക്കീർ ഹുസൈൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കമ്മിറ്റിയംഗം എൻ സജികുമാർ, ഏരിയ സെക്രട്ടറി എം വി സഞ്‌ജു എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസായ ഇ എം എസ് മന്ദിരത്തിൽ രാജു ഏബ്രഹാം മെഴുകുതിരി തെളിച്ചു.
കൊടുമണ്ണിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു വീട്ടിൽ മെഴുകുതിരി കത്തിച്ചു. റാന്നിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി ആർ പ്രസാദ്, കോന്നിയിൽ ഏരിയ സെക്രട്ടറി ശ്യാംലാൽ, പെരുനാട്ടിൽ ജില്ലാ കമ്മിറ്റിയംഗം എസ് ഹരിദാസ്, തട്ട പടിഞ്ഞാറ് പന്തളം ഏരിയ സെക്രട്ടറി ആർ ജ്യോതികുമാർ, ഏറത്ത് കിളിവയലിൽ ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു, തിരുവല്ല തിരുമൂലപുരത്ത് അഡ്വ. ആർ സനൽകുമാർ, എഴുമറ്റൂർ ചുങ്കപ്പാറയിൽ ഏരിയ സെക്രട്ടറി ഇ കെ അജി, മല്ലപ്പള്ളി ചെങ്ങരൂരിൽ ഡോ. സജി ചാക്കോ, ഇരവിപേരൂർ വെണ്ണിക്കുളത്ത് ഏരിയ സെക്രട്ടറി കെ അനിൽകുമാർ, കോഴഞ്ചേരി ഇലവുംതിട്ടയിൽ ഏരിയ സെക്രട്ടറി ടി വി സ്‌റ്റാലിൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.









0 comments