ദുരിതാശ്വാസ ക്യാമ്പിൽ മുഖ്യമന്ത്രി കയറാത്തതിൽ പ്രതിഷേധം

തിരുവല്ല
തിരുവല്ല നഗരസഭാ അതിർത്തിയിലെ ഏറ്റവും കൂടുതൽ ആളുകൾ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാതെ ആളുകുറവുള്ള തൊട്ടടുത്ത സ്കൂളിലെ ക്യാമ്പിൽ മാത്രം തെരഞ്ഞുപിടിച്ച് മുഖ്യമന്ത്രി സന്ദർശിച്ചതിൽ മറ്റു ക്യാമ്പുകളിൽ പ്രതിഷേധം. മുഖ്യമന്ത്രിയെ കാത്തിരുന്ന തിരുമൂലപുരം എസ്എൻവിഎസ് ഹൈസ്കൂളിലെ ക്യാമ്പിലെ 425 പേരെ അവഗണിച്ചതിലാണ് പ്രതിഷേധം. മുഖ്യമന്ത്രി മടങ്ങിയ ശേഷം ക്യാമ്പിലെത്തിയ മന്ത്രി വിഷ്ണുനാഥിനോട് ക്യാമ്പിലെ ദുരിതബാധിതർ പ്രതിഷേധം അറിയിച്ചു. തിരുവല്ല മുനിസിപ്പാലിറ്റി 17–ാം വാർഡിലെ ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇതിനും തൊട്ടടുത്തുള്ള തിരുമൂലവിലാസം യു പി സ്കൂളിലെ ക്യാമ്പിലും മുഖ്യമന്ത്രി എത്തിയില്ല. സെന്റ് തോമസ് സ്കൂളിലെ 120 പേരുള്ള ക്യാമ്പാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. എസ്എൻവിയുടെ വാതിൽക്കൽക്കൂടി തന്നെയാണ് അദ്ദേഹം തിരിച്ചുപോയത്.
..










0 comments