ചാൻസലറുടെ പദവി ദുരുപയോഗം
ജില്ലയിലെ ക്യാമ്പസുകളിൽ അധ്യാപകരുടെ പ്രതിഷേധ ജ്വാല

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എകെപിസിടിഎ നടത്തിയ പ്രതിഷേധ ജ്വാല ജില്ലാ സെക്രട്ടറി റെയ്സൺ സാം രാജു ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട
ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്ന ഗവർണർക്കെതിരെ ജില്ലയിലെ കോളേജ് ക്യാമ്പസുകളിൽ എകെപിസിടിഎയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
മഹാത്മാഗാന്ധി സർവകലാശാലയിൽ സംഘപരിവാർ അനുകൂലിയായ വൈസ് ചാൻസലറെ രാഷ്ട്രീയ ദുരുദ്ദേശത്തോടെ നിയമിച്ചതിനും സെനറ്റിലേക്ക് സംഘപരിവാർ അനുകൂലികളെ നാമനിർദേശം ചെയ്തതിനും താൽക്കാലിക അധ്യാപക നിയമനത്തിന്റെ പാനലിൽ വിഷയ വിദഗ്ധരായി അയോഗ്യരായ സംഘപരിവാർ അനുകൂലികളെ ഉൾപ്പെടുത്തിയതിലും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോർഡ് ഓഫ് സ്റ്റഡിസിൽ സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ചതിലുമടക്കമാണ് എകെപിസിടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ജില്ലാ സെക്രട്ടറി റെയ്സൺ സാം രാജു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഡോ. ആർ രേഖ അധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. പി വൈ ജിനു, സംസ്ഥാന കൗൺസിൽ അംഗം ഡോ. വിവേക് ജേക്കബ് എബ്രഹാം എന്നിവർ സംസാരിച്ചു. തിരുവല്ല മാർത്തോമ കോളേജിൽ സംസ്ഥാന സമിതി അംഗം മനേഷ് ജേക്കബ്, പരുമല ദേവസ്വം ബോർഡ് പമ്പ കോളേജിൽ ജില്ലാ ട്രഷറർ എം എസ് ഉണ്ണി, റ്റെറ്റസ് സെക്കൻഡ് ടീച്ചേഴ്സ് ട്രെയിനിങ് കോളേജിൽ ജില്ലാ കമ്മിറ്റി അംഗം ഡോ. പ്രമോദ് തോമസ് ജോർജ്, തുരുത്തിക്കാട് ബിഎഎം കോളേജിൽ സംസ്ഥാന കൗൺസിൽ അംഗം ശ്രീരേഷ് ഡി, റാന്നി സെന്റ് തോമസ് കോളേജിൽ ജില്ലാ കമ്മിറ്റിയംഗം ജിക്കു ജയിംസ്, കോന്നി എസ്എഎസ് എസ്എൻഡിപി കോളേജിൽ മുൻ എംജി സിൻഡിക്കേറ്റ് അംഗം വി എസ് പ്രവീൺകുമാർ, കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ ജില്ലാ വൈസ് പ്രസിഡന്റ് ഫെബു ജോർജ് എന്നിവർ പ്രതിഷേധ ജ്വാലയ്ക്ക് നേതൃത്വം നൽകി.









0 comments