ad
Deshabhimani

പാചകവാതക വിലവർധനയ്ക്കെതിരെ വ്യാപാരികൾ

കെഎച്ച്‌ആർഎ മാർച്ചും ധർണയും നടത്തി

Photo

കേരള ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ധർണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 07, 2026, 12:05 AM | 1 min read

പത്തനംതിട്ട

അനിയന്ത്രിത പാചകവാതക വിലവർധനവിനെതിരെ കേരള ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. പത്തനംതിട്ട അബാൻ ജങ്ഷനിൽനിന്ന്‌ ആരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റ്‌ ഓഫീസിനുമുന്നിൽ സമാപിച്ചു. തുടർന്ന്‌ നടന്ന ധർണ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ രാജമാണിക്യം അധ്യക്ഷനായി.

സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രസാദ് ആനന്ദഭവൻ, ജില്ലാ സെക്രട്ടറി എം കെ ഉല്ലാസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ എം രാജ, എൻ കെ നന്ദകുമാർ, നഗരസഭ മുൻ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, കെവിവിഇസ്‌ യൂണിറ്റ് പ്രസിഡന്റ്‌ ടി ടി അഹമ്മദ്, ഏരിയ പ്രസിഡന്റ്‌ റഹിം മക്കാർ, കേറ്ററിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ചെറിയാൻ ജോസഫ്, ബേക്കേഴ്സ് അസോസിയേഷൻ ആറന്മുള മണ്ഡലം ട്രഷറർ ആർ രാജീവ്‌, ജില്ലാ വർക്കിങ്‌ പ്രസിഡന്റ്‌ സുനിത ബിജു, സന്തോഷ്‌ മാത്യു എന്നിവർ സംസാരിച്ചു.


ചിത്രം:




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home