പൊലീസ് മേധാവിക്ക് പരാതി നൽകും

പത്തനംതിട്ട
ഓമല്ലൂരിൽ പ്രാർഥനാ കേന്ദ്രത്തിലെത്തിയ സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെടെ വിശ്വാസികളെ തടഞ്ഞ ബിജെപി നടപടിയിൽ പൊലീസിന് പരാതി നൽകാൻ ക്രിസ്ത്യൻ ഐക്യവേദി.
പ്രാർഥനയ്ക്ക് എത്തിയവരെ സംഘടിതമായെത്തി ആക്രമിച്ച് ബിജെപി പ്രവർത്തകർ ഭീകര അന്തരീക്ഷം ഉണ്ടാക്കുകയായിരുന്നു. കേരളത്തിലും വർഗീയ ഭ്രാന്തൻമാർ അഴിച്ചുവിടുന്ന ഇത്തരം കലാപത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ക്രിസ്ത്യൻ ഐക്യവേദി സർക്കാരിനോട് ആവശ്യപ്പെട്ടു. പരാതി നൽകുന്നതിന് മുന്നോടിയായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുമായി ക്രിസ്ത്യൻ ഐക്യവേദി ജനറൽ സെക്രട്ടറി പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ ഫോണിലൂടെ സംസാരിച്ചു. അടുത്ത ദിവസം നേരിൽകണ്ട് പരാതി നൽകുമെന്നും നിയമ നടപടികളെപ്പറ്റി തീരുമാനിക്കുമെന്നും ക്രിസ്ത്യൻ ഐക്യവേദി ജനറൽ സെക്രട്ടറി വാർത്താക്കുറിപ്പിൽ പറഞ്ഞു.










0 comments