ad
Deshabhimani

രക്ഷപെടാൻ കെഎസ്‌ആർടിസി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 19, 2026, 12:05 AM | 1 min read

ചിറ്റാർ

മേനകയെ പിന്തുടർന്ന്‌ ആക്രമിച്ച്‌ കൊലപ്പെടുത്തിയശേഷം പ്രതി വിനോദ്‌ കുമാർ (കുമാരൻ) രക്ഷപെടാൻ ശ്രമിച്ചത്‌ കെഎസ്‌ആർടിസിയിൽ.

മീനാർ മൂന്നാം ബ്ലോക്കിൽ കൊലപാതകം നടന്ന പ്രദേശത്തുകൂടി പോയ കെഎസ്‌ആർടിസി ബസിൽ ഇയാൾ കയറിയതായി നാട്ടുകാരാണ്‌ വിവരം നൽകിയത്‌. ഗവിയിൽ വന്ന വിനോദസഞ്ചാരികളുമായി വണ്ടിപ്പെരിയാറിലേക്ക്‌ പോയതായിരുന്നു ബസ്‌. വിവരമറിഞ്ഞ വണ്ടിപ്പെരിയാർ പൊലീസും വനപാലകരും ചേർന്ന്‌ വള്ളക്കടവ് ചെക്ക് പോസ്റ്റിൽ കാത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ചായിരുന്നു പ്രതി രക്ഷപെടാൻ ശ്രമിച്ചത്‌.

സംഭവമറിഞ്ഞുടൻ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ്‌ ലേഖ സുരേഷ്, വൈസ് പ്രസിഡന്റ്‌ ജോബി ടി ഈശോ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി ആർ പ്രമോദ്, ഗവി വാർഡംഗം മണികണ്ഠൻ എന്നിവർ സ്ഥലത്തെത്തി. ​സീതത്തോട് പഞ്ചായത്തിലെ മൂന്നാം വാർഡാണിത്‌. ഈ മേഖലയുടെ ക്രമസമാധാന ചുമതല ആങ്ങമൂഴിയിൽ പ്രവർത്തിക്കുന്ന മൂഴിയാർ പൊലീസ് സ്‌റ്റേഷനാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home