നഴ്സുമാർ മാർച്ചും ധർണയും നടത്തി

കെജിഎൻഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ മാർച്ചും ധർണയും അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പൊതു ജനാരോഗ്യ മേഖല സംരക്ഷിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ മാർച്ചും ധർണയും നടത്തി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ആരംഭിച്ച മാർച്ച് ടൗൺഹാളിന് മുന്നിൽ സമാപിച്ചു. ധർണ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെജിഎൻഎ ജില്ലാ പ്രസിഡന്റ് ടി പി പ്രീതമോൾ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ദീപാ ജയപ്രകാശ്, ജില്ലാ സെക്രട്ടറി എ എസ് നിഷാദ്, ബിനു കുമാർ, ശ്യാമ വിജയൻ എന്നിവർ സംസാരിച്ചു.









0 comments