അങ്കണവാടി ജീവനക്കാരുടെ മാർച്ച് ഇന്ന്

പത്തനംതിട്ട
വിവിധ ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപേഴ്‌സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി ജില്ലാ വനിത – ശിശുവികസന പ്രോഗ്രാം ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
ഓൺലൈൻ വഴി നടത്തുന്ന പ്രവർത്തനങ്ങൾക്കായി 5ജി സൗകര്യമുള്ള മൊബൈൽ ഫോൺ നൽകുക, ഏത് കന്പനിയുടെ സിംകാർഡ് ഉപയോഗിച്ചാലും റീച്ചാർജ് ചെയ്യാൻ പ്രതിമാസം നിശ്ചിത തുക നൽകുക, വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക, ആധാർ, ഇകെവൈസി, എഫ്‌ആർഎസ് രജിസ്ട്രേഷൻ നിർത്തിലാക്കുക, അർഹരായ ഗുണഭോക്താക്കൾക്ക് പോഷകാഹാരം നൽകണമെന്ന സുപ്രിംകോടതി വിധിയും ഭക്ഷ്യസുരക്ഷ നിയമവും നടപ്പാക്കുക, ഇൻസെന്റീവ് ഇനത്തിലുള്ള കുടിശ്ശിക പൂർണമായും അനുവദിച്ച് നൽകുക, അങ്കണവാടി പ്രവർത്തകരെ മാനസിക സമ്മർദത്തിലാഴ്‌ത്തുന്ന പ്രവർത്തനങ്ങളിൽനിന്നും അധികൃതർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. രാവിലെ പത്തിന് മാർച്ച് ആരംഭിക്കും. സിഐടിയു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ ഉദ്‌ഘാടനം ചെയ്യും.










0 comments