ad
Deshabhimani

പാറ ഉൽപ്പന്നങ്ങൾക്ക്‌ അന്യായവില

താക്കീതായി സംയുക്‌ത സമരസമിതി മാർച്ച്‌

Photo

ജില്ലാ ഗുഡ്‌സ്‌ ഓണേഴ്‌സ്‌ ആൻഡ്‌ വർക്കേഴ്‌സ്‌ യൂണിയൻ കോ–ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ കലക്‌ടറേറ്റിലേക്ക്‌ നടത്തിയ മാർച്ച്‌ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ചെയർമാൻ ജ്യോതിഷ്‌ കുമാർ മലയാലപ്പുഴ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 02, 2026, 12:05 AM | 1 min read

പത്തനംതിട്ട

ജില്ലാ ഗുഡ്‌സ്‌ ഓണേഴ്‌സ്‌ ആൻഡ്‌ വർക്കേഴ്‌സ്‌ യൂണിയൻ കോ–ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളികൾ പണിമുടക്കി കലക്‌ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തി. പാറ ക്രഷർ ഉൽപ്പന്നങ്ങളുടെ അന്യായ വിലവർധന പിൻവലിക്കുക, ജൂൺ 20ന്‌ കലക്‌ടറുടെ സാന്നിധ്യത്തിൽ വിലവർധനവിനെതിരായി എടുത്ത തീരുമാനം നടപ്പാക്കുക, പാറമുതലാളിമാരുടെ ഗുണ്ടായിസം അവസാനിപ്പിക്കുക, ചരക്കുവാഹനങ്ങൾക്ക്‌ അന്യായ പിഴ ഇ‍ൗടാക്കുന്ന ഉദ്യോഗസ്ഥ സമീപനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

സെന്റ്‌ പീറ്റേഴ്‌സ്‌ ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന്‌ തൊഴിലാളികൾ അണിനിരന്നു. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ചെയർമാൻ ജ്യോതിഷ്‌ കുമാർ മലയാലപ്പുഴ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ഡി സജി അധ്യക്ഷനായി. സംയുക്തസമരസമിതി കൺവീനർ എം വി സഞ്‌ജു, സുലൈമാൻ റാവുത്തർ, അയൂബ്‌ കുമ്മണ്ണൂർ, അനൂപ്‌ ആൽഫ ജോൺ ചക്കിട്ടയിൽ, ഹരികുമാർ പൂതങ്കര, രാജേഷ്‌കുമാർ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home