പ്രമാടത്തിന് പ്രതീക്ഷ

ഷാഹീർ പ്രണവം
Published on Nov 28, 2025, 12:05 AM | 1 min read
കോന്നി
ജില്ലാ ആസ്ഥാനത്തിന് സമീപം അച്ചൻകോവിലാറിൻ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷൻ കാർഷിക മേഖലയാണ്. പ്രമാടം പഞ്ചായത്തിലെ 16 വാർഡും വള്ളിക്കോടെ 15ഉം, കോന്നിയിലെ രണ്ടും ഓമല്ലൂർ, തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളിലെ ഏഴുവീതം വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ഡിവിഷൻ.
കഴിഞ്ഞ പതിനഞ്ച് വർഷമായി യുഡിഎഫ് പ്രതിനിധികളാണ് വിജയിക്കുന്നത്. എന്നാൽ ഇത്തവണ ചരിത്രം തിരുത്താൻ എൽഡിഎഫിന്റെ ജെ ഇന്ദിരാദേവി കളത്തിലിറങ്ങിക്കഴിഞ്ഞു. സിപിഐ എം പത്തനംതിട്ട ഏരിയ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ ജില്ലാ എക്‌സിക്യൂട്ടീവംഗവുമാണ്. മൂന്നുതവണ തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധിയായതിന്റെ അനുഭവസമ്പത്തുമായാണ് ജില്ലാ പഞ്ചായത്തിൽ ജനവിധി തേടുന്നത്. നിലവിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്.
ഡിവിഷനിൽ ആസ്തി വികസന ഫണ്ടുപോലും വേണ്ട വിധം വിനിയോഗിച്ചിട്ടില്ലെന്ന പരാതി വ്യാപകമാണ്. സംസ്ഥാന സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റേയും നിരവധി പദ്ധതികൾ ഉണ്ടായിട്ടും പ്രമാടത്തിനായി ഒരു പദ്ധതിയും കൊണ്ടുവരാൻ യുഡിഎഫ് പ്രതിനിധിയ്ക്ക് കഴിഞ്ഞിട്ടില്ല. കോൺഗ്രസ് കോന്നി ബ്ലോക്ക് പ്രസിഡന്റ് ദീനാമ്മ റോയിയാണ് യുഡിഎഫ് സ്ഥാനാർഥി. എസ് ശോഭകുമാരിയാണ് എൻഡിഎ സ്ഥാനാർഥി.









0 comments