ആനിക്കാടിന് വേണം വികസനതുടർച്ച

ആൽഫിൻ ഡാനി
Published on Nov 28, 2025, 12:05 AM | 1 min read
മല്ലപ്പള്ളി
ആനിക്കാട്, കോട്ടാങ്ങല്‍, കൊറ്റനാട് പഞ്ചായത്തുകളും, മല്ലപ്പള്ളി പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളും, എഴുമറ്റൂര്‍ പഞ്ചായത്തിലെ പതിമൂന്ന് വാര്‍ഡുകളും അയിരൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡും ഉള്‍പ്പടെ 63 വാഡാണ് ജില്ലാ പഞ്ചായത്ത് ആനിക്കാട് ഡിവിഷനിലുള്ളത്.
യുഡിഎഫ് സ്ഥിരം വിജയം നേടിയ ഡിവിഷനില്‍ കഴിഞ്ഞതവണ വിജയം എല്‍ഡിഎഫിനൊപ്പമായിരുന്നു. ഇവിടെനിന്ന് വൻവിജയം നേടി സിപിഐയിലെ രാജി പി രാജപ്പന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും പിന്നീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി.
അഞ്ചുവർഷം മുമ്പുനേടിയ ആ വിജയം ആവർത്തിക്കാൻ ഇത്തവണ തിരുവല്ല മാര്‍ത്തോമ്മ കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. മാത്യു സാം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. സിപിഐ എഴുമറ്റൂര്‍ മണ്ഡലം നിര്‍വഹക സമിതിയംഗമാണ്.
വിവിധ പ്രദേശങ്ങളിലെ റോഡുകള്‍ക്കായി 5.61 കോടി രൂപ, സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ 1.20 കോടി രൂപ, വിവിധ അങ്കണവാടികള്‍ക്കായി 57 ലക്ഷം, പട്ടികജാതി വിഭാഗത്തിന് 1.20 കോടി ഉള്‍പ്പെടെ ഡിവിഷനില്‍ 10.68 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി മുൻ അംഗം നടപ്പാക്കിയ വികസത്തിന് തുടർച്ചയാകാനാണ് ഡോ. മാത്യു സാം മത്സരരംഗത്തിറങ്ങിയത്.
ഡിസിസി ജനറല്‍ സെക്രട്ടറി ജി സതീഷ് ബാബുവാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിഡിജെഎസ് ജില്ലാ സെക്രട്ടറി ബി സുനില്‍കുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകും.
ചിത്രം: ഡോ. മാത്യു സാം (എല്‍ഡിഎഫ്)
ജി സതീഷ് ബാബു (യുഡിഎഫ്)
ബി സുനില്‍കുമാര്‍ (എന്‍ഡിഎ)









0 comments