സംയോജിത കൃഷി
ഉപജീവന സേവനകേന്ദ്രം തുടങ്ങി

അരുവാപ്പുലം സിഡിഎസിൽ ഉപജീവന സേവന കേന്ദ്രം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
പത്തനംതിട്ട
കുടുംബശ്രീ സംയോജിത കൃഷി ക്ലസ്റ്ററിന്റെ ഉപജീവന സേവന കേന്ദ്രം ജില്ലാ ഉദ്ഘാടനം കോന്നി ബ്ലോക്കിൽ അരുവാപ്പുലം സിഡിഎസിൽ നടന്നു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. അരുവാപ്പുലം പഞ്ചായത്ത് ആക്‌ടിങ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ അധ്യക്ഷയായി. കഴിഞ്ഞ ഒരു ദശാബ്ദമായി എംകെഎസ്‌പി മുഖേന നടപ്പാക്കിയ കാർഷിക ഉപജീവന പദ്ധതികളുടെ നേട്ടങ്ങൾ ഏകീകരിക്കാനാണ് സംയോജിത കൃഷി ക്ലസ്‌റ്റർ. ക്ലസ്‌റ്റർ അധിഷ്ഠിത പരിപാടിയിലൂടെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും ഓരോ സീസണിലെ വിപണി വിലയിലെ ഏറ്റക്കുറച്ചിലിൽനിന്ന് കർഷകരെ സംരക്ഷിക്കാനും ഉൽപ്പാദന സ്ഥിരതയും ഉയർന്ന ലാഭവും സൃഷ്ടിക്കാനും ലക്ഷ്യം വെയ്‌ക്കുന്നു. അരുവാപ്പുലം സിഡിഎസിൽ 259 കുടുംബശ്രീ കർഷകർ ചേർന്ന് ഏത്തവാഴ, കുരുമുളക്, വിവിധ കിഴങ്ങ് വർഗങ്ങൾ, മുട്ട എന്നിവയാണ് ഉൽപ്പാദിപ്പിക്കുന്നത്. ഇവയുടെ വിൽപ്പനയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിൽപ്പനയും സേവനകേന്ദ്രം മുഖേന നടക്കും. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ എസ് ആദില പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം വി ടി അജോമോൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ദേവകുമാർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വർഗീസ് ബേബി, ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ലാവിലയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷീബ സുധീർ, വി കെ രഘു, ജോജു വർഗീസ്, മിനി ഇടിക്കുള, കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് പ്രോഗ്രാം മാനേജർ സുഹാന ബീഗം, അഭിലാഷ് ബി പിള്ള, സൗമ്യ സുധീഷ്, സിഡിഎസ് ചെയർപേഴ്സൺ സൗമ്യ സുധീഷ് എന്നിവർ സംസാരിച്ചു.









0 comments