കെഎസ്‌യു– പൊലീസ് അക്രമം
ആളിക്കത്തി വിദ്യാർഥി പ്രതിഷേധം

എസ്എഫ് ഐ പ്രവർത്തകനെ കാലിൽ പിടിച്ച് വലിക്കുന്ന പൊലീസ്
പത്തനംതിട്ട
തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിന് നേരെ കെഎസ്‌യു ക്രിമിനലുകളും പൊലീസും നടത്തിയ അക്രമത്തിൽ വൻ പ്രതിഷേധം. എസ്‌എഫ്‌ഐ നേതൃത്വത്തിൽ ചൊവ്വാഴ്‌ച ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്‌എഫ്‌ഐ നടത്തിയ പ്രകടനത്തിന് നേരെയാണ് തിങ്കളാഴ്‌ച കെഎസ്‌യു ക്രിമിനലുകൾ അക്രമം നടത്തിയത്. അക്രമികളെ പിടികൂടാതെ പൊലീസ് എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ ലാത്തിവീശുകയായിരുന്നു. പത്തനംതിട്ടയിൽ
കെഎസ്‌ആർടിസി ജങ്‌ഷനിൽനിന്നാണ് വിദ്യാർഥി മാർച്ച് ആരംഭിച്ചത്. താഴെവെട്ടിപ്രം ചാങ്ങേത്ത് ആശുപത്രിക്ക് സമീപം പൊലീസ് ബാരിക്കേഡ് തീർത്തിരുന്നു. എസ്‌എഫ്‌ഐ മാർച്ചിനെ നേരിടാൻ വൻ പൊലീസ് സന്നാഹമാണ് തയ്യാറെടുത്ത് നിന്നത്. പൊലീസ് വലയംഭേദിക്കാൻ ശ്രമിച്ച വിദ്യാർഥികളെ പൊലീസ് തടഞ്ഞു. സമരം എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി അനന്ദു മധു ഉദ്‌ഘാടനം ചെയ്‌തു.
സംസ്ഥാന കമ്മിറ്റിയംഗം പി അപർണ അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് എം കിരൺ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജോയൽ ജയകുമാർ, ഹരികൃഷ്‌ണൻ, ഡെൽവിൻ കെ വർഗീസ്, വൈസ് പ്രസിഡന്റുമാരായ ദീപു ബാലൻ, പി എസ് അഭിജിത്ത്, സെക്രട്ടറിയറ്റംഗങ്ങളായ പ്രണവ് ജയകുമാർ, ശാരിഫ് സലിം, ശരൺ കെ ശശി, സുധീഷ് എന്നിവർ സംസാരിച്ചു. ഉദ്‌ഘാടത്തിന് ശേഷം മുദ്രാവാക്യം വിളിച്ച് കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.










0 comments