അവധിയാഘോഷിക്കാം കെഎസ്ആർടിസി ബസിൽ

പത്തനംതിട്ട
പൂജ, ദീപാവലി അവധിദിവസങ്ങൾ ആഘോഷിക്കാൻ വ്യത്യസ്ത പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. യാത്രക്കാരെ ആകർഷിക്കുന്ന രീതിയിൽ ക്രമീകരിച്ച വിവിധ പാക്കേജുകളാണ് ഇത്തവണ കെഎസ്‌ആർടിസി അവതരിപ്പിക്കുന്നത്.
ഒന്നുമുതൽ നാലുദിവസം വരെയുള്ള യാത്രകളാണുള്ളത്. മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, ഇടുക്കി, മൂന്നാർ, ഗവി, രാമക്കൽ മേട്, വയനാട്, സൈലന്റ് വാലി, പൊന്മുടി, തെന്മല, വിവിധ കപ്പൽ യാത്രകൾ തുടങ്ങിയവയിലൂടെ ഇൗ അവധി ആഘോഷിക്കാം. ചൊവ്വാഴ്ചയും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതോടെ തുടർച്ചയായ മൂന്ന് ദിവസമാണ് അവധി ലഭിക്കുക. ഒക്‌ടോബർ 20നാണ് ദീപാവലി.
സീറ്റ് ബുക്ക് ചെയ്യാൻ ഫോൺ: പത്തനംതിട്ട –9495752710, 9995332599, തിരുവല്ല–9961072744, 9745322009, അടൂർ–7012720873, 9846752870, പന്തളം–9562730318, റാന്നി –9446670952, മല്ലപ്പള്ളി– 9744293473.










0 comments