കെഎസ്‌കെടിയു പ്രതിഷേധിച്ചു

പത്തനംതിട്ട
സാധാരണക്കാരെ തെരുവിലിറക്കി വിടുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്തു.
അടുത്തിടെ ഇടുക്കിയിലും ഇപ്പോൾ എറണാകുളത്തും പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കാനുള്ള വലിയ ശ്രമമാണ് യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സർക്കാർ അധികാരമേറ്റതോടെ കിടപ്പാടമില്ലാതെ നൂറുകണക്കിനുപേർ വഴിയിലായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സി രാധാകൃഷ്‌ണൻ, പി എസ് കൃഷ്‌ണകുമാർ, എം എസ് രാജേന്ദ്രൻ, പി കെ സത്യവൃതൻ, എസ് ഷിബു, ടി എ രാജേന്ദ്രൻ, രാധ രാമചന്ദ്രൻ, മിനി അശോകൻ, റോബിൻ കെ തോമസ്, വത്സകുമാർ, അനീഷ് വിശ്വനാഥ് എന്നിവരും സംസാരിച്ചു.










0 comments