ad
Deshabhimani

കലോത്സവം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2025, 12:05 AM | 1 min read

കോഴഞ്ചേരി
ആട്ടവും പാട്ടും ഭാവവും വേദികളിൽ മിന്നിമറഞ്ഞു. കളികളും വാദ്യമേളങ്ങളും അരങ്ങ്‌ തിമിർത്തു. എഴുത്തും വരയും പറച്ചിലും മറ്റൊരിടത്ത്. ഉത്സവാവേശത്തിന്റെ താളച്ചുവടിൽ ജില്ലാ സ്‌കൂൾ കലോത്സവത്തിന്‌ ഇന്ന്‌ മൂന്നാം നാൾ. ഗോത്രകലകളുടെ തനത്‌ ചുവടുകളാണ്‌ രണ്ടാം ദിനത്തിൽ കലോത്സവ നഗരിയെ നിറംപിടിപ്പിച്ചത്‌. രണ്ടാം വേദിയായ ഇന്ദ്രവല്ലരിയിലാണ്‌ (സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ) മലപ്പുലയാട്ടവും പളിയനൃത്തവും ഇരുളനൃത്തവും അരങ്ങ്‌ തകർത്തത്‌.
കഴിഞ്ഞ വർഷം മുതലാണ്‌ കലോത്സവവേദികളിൽ ഇ‍ൗ ഇനങ്ങൾ വന്നത്‌. ഗോത്രസംസ്‌കാരവും ആചാരരീതികളും കലാരൂപത്തിൽ അവതരിക്കുകയാണിവിടെ. പരിശീലകരുടെ കുറവുണ്ടെങ്കിലും കലോത്സവവേദികളിൽ കുട്ടികൾ അതിനെ പാരന്പര്യത്തനിമയോടെ അവതരിപ്പിച്ചു. കുന്നിക്കുരു കമ്മലും കാശിമാലയും തുടികൊട്ടി പാട്ടും പഴമയിണങ്ങിയ വേഷങ്ങളും ഉൾക്കൊള്ളിച്ചു. നാലാംവേദിയിലെ പണിയനൃത്തവും മംഗലംകളിയും കൈയടിവാങ്ങി. ഇ‍ൗ വേദികളിലാകെ ആസ്വാദക സദസും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home