Deshabhimani

വീടിനുമുകളിൽ തെങ്ങ് കടപുഴകിവീണ് വയോധികയ്‌ക്ക്‌ പരിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2026, 10:23 PM | 1 min read

കുന്നന്താനം

​വീടിനുമുകളിലേക്ക് തെങ്ങ് കടപുഴകിവീണ് വയോധികക്ക് പരിക്കേറ്റു. ആഞ്ഞിലിത്താനം പള്ളിയാലയിൽ അമ്മിണിയമ്മ (84)യ്ക്കാണ് പരിക്കേറ്റത്. വ്യാഴം വൈകിട്ട്‌ അഞ്ചോടെ ശക്തമായ കാറ്റും മഴയും ഉണ്ടായതിനെത്തുടർന്ന് വീടിന് സമീപത്തുണ്ടായിരുന്ന തെങ്ങ് കടപുഴകി വീടിനുമുകളിലേക്ക് വീഴുകയായിരുന്നു.

ഉറങ്ങുകയായിരുന്ന അമ്മിണിയമ്മയുടെ ശരീരത്തിലേക്ക് ഓടും മേൽക്കൂരയുടെ ഭാഗങ്ങളും വീണു. തലയ്ക്കും ശരീരത്തും പരിക്കേറ്റതിനെ തുടർന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് കുടുംബാംഗങ്ങളാരും വീട്ടിലുണ്ടായിരുന്നില്ല. പഞ്ചായത്ത്, വില്ലേജ് അധികൃതർ വീട്ടിലെത്തി തുടർനടപടി സ്വീകരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home