ദളിത് വിദ്യാർഥിയെ അപമാനിച്ച സംഭവം, അധ്യാപകനെ സസ്പെൻഡ് ചെയ്തു

കിളിമാനൂർ: ഉച്ചാരണശുദ്ധിയില്ലെന്ന് ആരോപിച്ച് ദളിത് വിദ്യാർഥിയെ ക്ലാസിൽ പരസ്യമായി അപമാനിക്കുകയും ഈർക്കിൽകൊണ്ട് നാക്ക് വടിപ്പിക്കുകയും ചെയ്‌ത അധ്യാപകനെ സസ്പെൻഡ് ചെയ്‌തു. തേവലക്കാട് എസ്‌എൻ യുപി സ്‌കൂൾ സോഷ്യൽ സയൻസ് അധ്യാപകൻ എസ് ആകർഷിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തത്.
രണ്ടുമാസം മുമ്പായിരുന്നു സംഭവം. ഉച്ചരാണപ്പിഴവ് വന്ന കുട്ടിക്ക് അധ്യാപകൻ ശിക്ഷ വിധിച്ചത് സഹപാഠികളിൽ പ്രതിഷേധത്തിനിടയാക്കി.
തുടർന്ന് വിദ്യാർഥികൾ അധ്യാപകനെതിരെ പ്രഥമാധ്യാപികയ്ക്ക് പരാതി നൽകുകയായിരുന്നു. പരാതി ചെൽഡ് വൈൽഫെയറിന് കൈമാറുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. പഠനത്തിന്റെ ഭാഗമായാണ് കുട്ടിയെക്കൊണ്ട് നാക്കുവടിപ്പിച്ചതെന്നാണ് അധ്യാപകന്റെ വാദം. എന്നാൽ അത്തരം പഠനഭാഗങ്ങൾ സിലബസിലില്ലെന്ന് മാനേജ്‌മെന്റ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.








0 comments