Deshabhimani

കോഴിക്കോട് ഇടിമിന്നലേറ്റ് 5 പേർക്ക് പരിക്ക്; നാലുപേർ മത്സ്യത്തൊഴിലാളികൾ

thunderstorm
വെബ് ഡെസ്ക്

Published on Nov 07, 2026, 10:24 PM | 1 min read

കോഴിക്കോട്: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ ശക്തമാവുകയാണ്. കോഴിക്കോട് 5 പേര്‍ക്ക് മിന്നലേറ്റു. കൊയിലാണ്ടിയിലെ നാല് മത്സ്യത്തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദാപുരത്ത് ഇടിമിന്നലേറ്റ് ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു.


മത്സ്യത്തൊഴിലാളികളായ സോനു, നാഗരാജ്, മനോലി, സഞ്ജയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് വൈകിട്ട് ഏഴരയോടെ ഇവർക്ക് മിന്നലേറ്റത്. ശക്തമായ ഇടിമിന്നലിന്റെ ആഘാതത്തില്‍ ഇവര്‍ തെറിച്ചുവീഴുകയായിരുന്നു.


കുനിങ്ങാട്ടെ കല്ലുള്ളതില്‍ സ്വദേശി സജീവനാണ് നാദാപുരത്ത് ഇടിമിന്നലില്‍ പരിക്കേറ്റത്. തലയ്‌ക്ക് പരിക്കേറ്റ സജീവനെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിമിന്നലിന്റെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ ചില്ലുകള്‍ തകര്‍ന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home