ad
Deshabhimani

ചെങ്ങറ സമരഭൂമിയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് 3 പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 10, 2026, 12:05 AM | 1 min read

കോന്നി

ചെങ്ങറ സമരഭൂമിയിൽ മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്ന് പേർക്ക് പരിക്ക്. ചെങ്ങറ സമരഭൂമിയിലെ 46–ാം നമ്പർ ശാഖയിലെ അക്ഷയ ഭവനത്തിൽ അനിലിന്റെ വീടാണ് വ്യാഴാഴ്ച പുലർച്ചെ 2ന് തകർന്നു വീണത്. അനിൽകുമാർ, ഭാര്യ മിനി, അയൽവാസി സരസമ്മ എന്നിവരുടെ തലയ്‌ക്ക് പരുക്കേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയിൽ വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു വീഴുകയായിരുന്നു. വീടിന്റെ മേൽക്കൂരയുടെ ഉത്തരവും, കഴുക്കോലുകളും, പട്ടികയും, ഓടും തലയിലേക്ക് വീണാണ് ഇവർക്ക് പരിക്കേറ്റത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home