ad
Deshabhimani

മഴയ്‌ക്ക്‌ തളർത്താനാവാതെ കൊടുംചൂട്‌

Photo

മഴയത്തും അണയാതെ... കനത്തമഴയിലും ചുട്ടുപഴുത്ത് നിൽക്കുന്ന അസ്തമന സൂര്യനെ കൗതുകത്തിനൊപ്പം ആകാംഷയോടെയാണ് ആളുകൾ നോക്കിയത്.തിങ്കളഴ്ച വൈകിട്ട് ഇടിയോടു കൂടിയ കനത്ത മഴയാണ് നഗരത്തിൽ പെയ്തത്.റോഡുകൾ നിറഞ്ഞൊഴുകുമ്പോഴും അണയാതെ വേനലിന്റെ കാഠിന്യം വിളിച്ചോതി സൂര്യൻ ജ്വലിച്ചു നിന്നു.പത്തനംതിട്ട നഗരത്തിൽ നിന്നുള്ള ദൃശ്യം ഫോട്ടോ -ജയകൃഷ്ണൻ ഓമല്ലൂർ

വെബ് ഡെസ്ക്

Published on Apr 28, 2026, 12:05 AM | 1 min read

പത്തനംതിട്ട

കനത്ത ചൂടിൽ വലഞ്ഞ ജില്ലയിൽ വിവിധയിടങ്ങളിൽ തിങ്കളാഴ്ച പെയ്തത്‌ കനത്ത മഴ. ഒപ്പം അതിശക്തമായ ഇടിയും മിന്നലും. അതേസമയം തിങ്കളാഴ്ചയും പകൽ താപനില 38 ഡിഗ്രിയിലധികമായിരുന്നു. മഴ പെയ്തിട്ടും അന്തരീക്ഷ താപനിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. സാധാരണ താപനിലയെക്കാൾ രണ്ടുമുതൽ നാല്‌ ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില തുടരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ബുധനും വെള്ളിയും ജില്ലയിൽ മഞ്ഞ അലർട്ടാണ്‌ കേന്ദ്രകാലാവസ്ഥാവകുപ്പ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. മെയ്‌ ആദ്യവാരത്തോടെ വേനൽമഴ ശക്തമാകുമെന്നാണ്‌ പ്രവചനം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home