എച്ച്1 എന്‍1
സ്‌കൂളുകളില്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ്

പത്തനംതിട്ട
എച്ച്1 എന്‍1 , വൈറല്‍ പനി ബാധിതരുടെ എണ്ണം കൂടുന്ന ചെയ്യുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ്.
പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആവശ്യമായ ചികത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, തൊണ്ടവേദന, ശരീരവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ സ്‌കൂളില്‍ വരാതെ വീട്ടില്‍ വിശ്രമിക്കുകയും അധ്യാപകരെ അറിയിക്കുകയും ചെയ്യണം. ആസ്‌ത്‌മയോ മറ്റ് രോഗങ്ങളോ ഉള്ള കുട്ടികള്‍ക്ക് ഇന്‍ഫ്ളുവന്‍സ ലക്ഷണങ്ങള്‍ കണ്ടാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് നിര്‍ണായകമാണ്. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതിരിക്കുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്യണമെന്ന് രക്ഷിതാക്കളെ സ്‌കൂള്‍ അധികൃതര്‍ പ്രത്യേകം അറിയിക്കണം.










0 comments