ടിടിആർമാർക്ക് അഗ്നിസുരക്ഷാപരിശീലനം

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : കോച്ചുകളിലെ തീപിടിത്ത അപകടങ്ങൾ തടയാൻ ടിക്കറ്റ് പരിശോധകരായ ടിടിഇമാർക്കും ടിടിആർമാർക്കും അഗ്നിസുരക്ഷാപരിശീലനം നൽകി. അടിയന്തരസാഹചര്യങ്ങളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതലാണിത്. കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിന്റെ സഹകരണത്തോടെ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ പരിശീലനപരിപാടി നടത്തി.
എറണാകുളത്തും തിരുവനന്തപുരത്തും സംഘടിപ്പിച്ച് പ്രത്യേക പരിശീലന പരിപാടിയിൽ ടിക്കറ്റ് പരിശോധന വിഭാഗത്തിലെ 65 ജീവനക്കാർ പങ്കെടുത്തു. ഡിവിഷനിലെ എല്ലാ ടിക്കറ്റ് പരിശോധന വിഭാഗം ജീവനക്കാരെയും ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രത്യേക പരിശീലന പദ്ധതിയുടെ ഭാഗമായാണിത്. ഇതുവരെ നാല് പരിശീലന സെഷനുകളിലായി 255 ജീവനക്കാർക്ക് പരിശീലനം നൽകിക്കഴിഞ്ഞു.








0 comments