ad
Deshabhimani

എൽനിനോ; മൺസൂൺ ദുർബലമായേക്കുമെന്ന് റിപ്പോർട്ട്‌

rain cloud
വെബ് ഡെസ്ക്

Published on Jun 14, 2026, 06:42 AM | 1 min read

തിരുവനന്തപുരം : പസഫിക്ക്‌ സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തിപ്രാപിക്കുന്നത്‌ സ്ഥിരീകരിച്ചതോടെ മൺസൂൺ കൂടുതൽ ദുർബലമായേക്കുമെന്ന്‌ റിപ്പോർട്ട്‌. ഇന്ത്യയ്ക്കുപുറമേ മറ്റ്‌ ഏഷ്യൻ രാജ്യങ്ങളിലെ മൺസൂണുകളേയും ബാധിക്കും. സമുദ്രാന്തരീക്ഷ വ്യവസ്ഥകളിലും മാറ്റം പ്രകടമായി തുടങ്ങിയതായി വിവിധ കാലാവസ്ഥാ ഏജൻസികൾ വ്യക്തമാക്കി. പസഫിക്ക്‌ സമുദ്രം അമിതതമായി ചൂടുപിടിക്കുന്ന പ്രതിഭാസമായ എൽനിനോ ലോക കാലാവസ്ഥാ വ്യവസ്ഥയെത്തന്നെ സ്വാധീനിക്കും. ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ കാലവർഷ സമയത്ത്‌ എൽനിനോ ശക്തിപ്പെടുന്നത്‌ ആശങ്കയോടെയാണ്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ കാണുന്നത്‌.


മുൻകാലങ്ങളിൽ ഇ‍ൗ പ്രതിഭാസം മൺസൂൺ മഴയുടെ അളവിനെ സ്വാധീനിക്കുകയും വരൾച്ചയ്ക്കു സമാനമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തിട്ടുണ്ട്‌. നിലവിലുള്ള എൽനിനോ കൂടുതൽ ശക്തിപ്രാപിച്ച്‌ സൂപ്പർ എൽനിനോ ആകാനുള്ള സാധ്യതയും അമേരിക്കൻ കാലാവസ്ഥാ പ്രവചന കേന്ദ്രം മുന്നോട്ടുവയ്‌ക്കുന്നു. കേരളത്തിലെ കാലവർഷക്കുറവ്‌ കാർഷിമേഖലയെ ഗുരുതരമായി ബാധിക്കും. വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ലഭ്യതയിലും പ്രതിസന്ധി സൃഷ്ടിക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ലഭിക്കേണ്ട മഴയിൽ വലിയ ഇടവേളകൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്‌. പെട്ടെന്ന് ഒരു നിശ്ചിതപ്രദേശത്ത്‌ അതിതീവ്രമഴയും പ്രതീക്ഷിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home