ട്രക്കിങ്ങിനിടെ വനത്തിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി

പുനലൂർ : ട്രക്കിങ്ങിനിടെ വഴി തെറ്റി വനത്തിൽ കുടുങ്ങിയ രണ്ടു യുവാക്കളെ വനപാലകർ രക്ഷപ്പെടുത്തി. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ ജയേഷ് (30) ,രോഹിൽ (30)എന്നിവരാണ് ആര്യങ്കാവ് വനത്തിനുള്ളിലെ രാജാതോട്ടത്തിൽ അകപ്പെട്ടത്. വനത്തിലുള്ള കുരിശ്ശുമല ഉൾപ്പെടെ കാണാൻ ബൈക്കിലാണ് ഇവർ ശനി വൈകിട്ട് നാലോടെ കാട് കയറിയത്. തിരിച്ചിറങ്ങുമ്പോൾ വഴി തെറ്റി ഉൾവനത്തിലേക്ക് ഇവർ കയറി.
പരിഭ്രാന്തരായ യുവാക്കൾ മൊബൈൽ ഫോണിലൂടെ വിവരം അറിയിച്ചു.
വനം അധികൃതരും ആർആർടി സംഘവും എത്തി. മൊബൈൽ ടവർ സിഗ്നൽ ലക്ഷ്യമാക്കിയുള്ള തിരച്ചിലിൽ രാത്രി ഒമ്പതോടെ ഇവരെ കണ്ടെത്തി. കാടിന് പുറത്ത് കൊണ്ടുവന്നു. റിസർവ് വനമേഖയിൽ പ്രവേശിക്കരുതെന്നും അനധികൃതമായി പ്രവേശിച്ചാൽ ശിക്ഷാർഹമാണ് എന്ന് ബോർഡിന്റെ മുന്നിലൂടെയാണ് കടന്നത്. അനധികൃതമായി റിസർവ് വനത്തിൽ പ്രവേശിച്ചതിന് ഇവർക്കെതിരെ നടപടി എടുക്കുമെന്ന് വനം അധികൃതർ പറഞ്ഞു.









0 comments