കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

പത്തനംതിട്ട
കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിയെ ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് പിടികൂടി. കൂച്ച് ബിഹാർ ദിബാരി ചോട്ടഹാൽ ബോക്‌സി ഗഞ്ചിൽ ദിബാരി ബോട്ടിഡാംഗ അരുൺ ബർമൻ (34) ആണ് അറസ്‌റ്റിലായത്. ഇയാളിൽനിന്നും 125 ഗ്രാം കഞ്ചാവ് പിടികൂടി. പ്ലാസ്‌റ്റിക് കവറുകളിൽ പൊതിഞ്ഞ് മടിക്കുത്തിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കുരമ്പാലയില ഹോളോബ്രിക്‌സ് കമ്പനിയിലെ തൊഴിലാളിയാണ്.









0 comments