മാലിന്യം ചാക്കിലാക്കി തള്ളുന്നു

മല്ലപ്പള്ളി
വില്ലേജ് ഓഫീസിനുസമീപം മാലിന്യം ചാക്കിലാക്കി തള്ളുന്നത് പതിവായിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി. കോട്ടയം –- കോഴഞ്ചേരി പാതയില്‍ മല്ലപ്പള്ളി വലിയപാലത്തിനും വില്ലേജ് ഓഫീസിനും ഇടയിലുള്ള പുറമ്പോക്ക് വസ്തുവിലാണ് മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ചാക്കുകളിലാക്കി തള്ളുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മാലിന്യം ജീര്‍ണിച്ച് പ്രദേശമാകെ ദുര്‍ഗന്ധം പടരുന്നു. ദീര്‍ഘനാളായി ഈ പതിവ് തുടര്‍ന്നിട്ടും പഞ്ചായത്ത് ഭരണസമിതി നടപടിയെടുക്കാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കുന്നത്. മല്ലപ്പള്ളി ടൗണിലുള്‍പ്പടെ മാലിന്യപ്രശ്‌നം രൂക്ഷമായിട്ടും പഞ്ചായത്ത് ഭരണസമിതി നിസ്സംഗത തുടര്‍ന്നതിനെക്കുറിച്ച് മുമ്പ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഡിഎഫ് നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഈ പ്രശ്‌നമുള്‍പ്പടെ നിരവധി പരാതികള്‍ വിവിധ വിഷയങ്ങളില്‍ ഉയര്‍ന്നുവന്നിട്ടും പരിഹാരമുണ്ടാക്കാത്ത ഭരണസമിതിക്കെതിരെ ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.










0 comments