ad
Deshabhimani

ചെളി മൂടി നദികൾ

കക്കാട്ടാറ്റിലും പന്പയിലും വെള്ളപ്പൊക്ക ഭീഷണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 03, 2026, 12:05 AM | 1 min read

​റാന്നി

നദിയിൽ ചെളിയും മണ്ണും മൂടിയയോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിൽ. കനത്ത മഴയിലും ഡാം അറ്റകുറ്റപ്പണികൾക്കിടയിലും ഒലിച്ചെത്തിയ മണ്ണും ചെളിയും മൂടി കക്കാട്ടാറും പമ്പാ നദിയും നികന്നിരിക്കയാണ്‌. മണ്ണ് മൂടിയതിനാൽ മഴക്കാലത്ത് വലിയതോതിൽ ഒഴുകിയെത്തുന്ന വെള്ളം സംഭരിക്കാൻ നദികൾക്ക് കഴിയാത്ത അവസ്ഥയാണ്.

ചെറിയ മഴ പെയ്താൽ പോലും നദിയിലെ ജലനിരപ്പ് ഉയർന്ന്‌ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവും. 2018ലെ പ്രളയത്തിനുശേഷം നദികളാകെ ചെളിയും മണ്ണും മൂടിയിരുന്നു. അന്ന് സർക്കാർ ഇടപെട്ട് ഇവയെല്ലാം കോരി മാറ്റി നദിയുടെ ആഴം വർധിപ്പിച്ചു. എന്നാലിപ്പോൾ സ്ഥിതി വീണ്ടും പഴയ പടി ആയിരിക്കുകയാണ്. ചെറിയ വെള്ളം പൊങ്ങിയപ്പോൾ തന്നെ അങ്ങാടി പുള്ളോലി ഭാഗത്ത് വെള്ളം കയറിയത് നദിയുടെ ആഴക്കുറവ്‌ കാരണമാണ്‌.

കക്കാട്ടാറിന്റെ സ്ഥിതിയും മറിച്ചല്ല. മണിയാർ ഡാമിന്റെ അറ്റകുറ്റപ്പണി 40 വർഷത്തിനുശേഷം നടക്കുകയാണ്. ഡാമിന്റെ സ്ലൂയിസ് വാൽവുകൾ 40 വർഷത്തിനുശേഷം തുറന്നപ്പോൾ അടിഞ്ഞുകൂടിയ ചെളിയും മണ്ണും ഒഴുകി താഴേക്കുപോയി. വലിയ കയങ്ങൾ പോലും നികന്ന് ഇപ്പോൾ ഇതുവഴി നടന്ന് നദി മുറിച്ച് കടക്കാവുന്ന അവസ്ഥയാണ്.

നദിയിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കാൻ അടിയന്തരമായി സർക്കാർ ഇടപെട്ടില്ലെങ്കിൽ വലിയ വെള്ളപ്പൊക്കമാണ്‌ ഇനിയുണ്ടാവുക.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home