അങ്ങാടിക്ക് വേണം മാറ്റം

പി അനൂപ്
Published on Nov 28, 2025, 12:05 AM | 1 min read
റാന്നി
തുടർച്ചയായി യുഡിഎഫ് ആധിപത്യം പുലർത്തിയിരുന്ന അങ്ങാടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ പിടിച്ചെടുക്കാൻ ഇത്തവണ എൽഡിഎഫിനായി കളത്തിലിറങ്ങിയത് പ്രശാന്ത് ബി മോളിക്കലാണ്.
മുൻവർഷങ്ങളിൽ യുഡിഎഫ് വിജയിച്ച ഡിവിഷനിൽ വികസനം കാര്യമായി നടക്കാത്തതും എൽഡിഎഫിന്റെ സാധ്യത കൂട്ടുന്നു.
മലയോരമേഖലയിലെ പ്രധാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇടമുറി ഗവ. ഹയർസെക്കൻഡറി സ്കൂൾ, കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവയെല്ലാം അങ്ങാടി ഡിവിഷന് കീഴിലാണ്. ഇവിടങ്ങളിൽ അടിസ്ഥാന സൗകര്യവികസനം അനിവാര്യമാണ്. ഗ്രാമീണമേഖലയിലെ റോഡ് നവീകരണവും പ്രധാനമാണ്. ഇതിനെല്ലാം പിന്തുണ നൽകി മുന്നിൽ നിൽക്കാനാണ് എൽഡിഎഫ് സ്ഥാനാർഥിയായി പ്രശാന്തെത്തുന്നത്.
സിനിമാസംവിധായകൻ, രാഷ്ട്രീയ ജനതാദൾ റാന്നി നിയോജക മണ്ഡലം പ്രസിഡന്റ്, രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന കമ്മിറ്റിയംഗം,
നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ്റാന്നി അസംബ്ലി സെക്രട്ടറി, നിലവിൽ മാർത്തോമ്മ സഭാ മണ്ഡലാംഗം, മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ ആൻഡ് പാലിയേറ്റീവ് വളന്റിയർ, കേരളാ യുവജനക്ഷേമ ബോർഡ് മുൻ യൂത്ത് കോർഡിനേറ്റർ എന്നീ നിലകളിലെല്ലാം സേവനം കാഴ്ചവച്ചയാളാണ്. ആരോൺ ബിജിലി പനവേലി യുഡിഎഫ് സ്ഥാനാർഥിയും അനുകുമാർ എൻഡിഎ സ്ഥാനാർഥിയുമാണ്.
ചിത്രം: പ്രശാന്ത് മോളിക്കൽ (എൽഡിഎഫ്)
ആരോൺ ബിജിലി (യുഡിഎഫ്)
അനുകുമാർ (എൻഡിഎ)









0 comments