പ്രചാരണത്തിൽ എൽഡിഎഫ് ബഹുദൂരം മുന്നിൽ
കോന്നി കണ്ട വികസനകാലം


അശ്വതി ജയശ്രീ
Published on Mar 26, 2026, 12:05 AM | 1 min read
കോ-ന്നി-
വോട്ട് തേടിയെത്തുമ്പോൾ നാടിന്റെ മുക്കിലും മൂലയിലും ചൂണ്ടിക്കാട്ടാനൊരു വികസനപദ്ധതിയുണ്ട് ജനീഷിന്. കോന്നിയുടെ മണ്ണിൽ മൂന്നാമങ്കത്തിന് തയ്യാറാകുന്ന എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ യു ജനീഷ്‌കുമാറിന്റെ വിജയപ്രതീക്ഷയ്‌ക്ക് മാറ്റുകൂട്ടാൻ ഇതിൽപ്പരം എന്തുവേണം. അഞ്ചുവർഷത്തിൽ കോന്നി മണ്ഡലത്തിൽ നടപ്പാക്കിയത് 3,000 കോടി രൂപയുടെ വികസനമാണ്.
കർഷകരും കർഷകത്തൊഴിലാളികളും സാധാരണക്കാരും നിറഞ്ഞ മലയോരമേഖലയ്‌ക്ക് നാട്ടുകാരനായ എംഎൽഎ തന്നെ മതി. 1996 മുതൽ 2016 വരെ യുഡിഎഫിലെ അടൂർ പ്രകാശായിരുന്നു ഇവിടെ ജനപ്രതിനിധി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ വിജയിച്ചതോടെ അടൂർ പ്രകാശ് എംഎൽഎ സ്ഥാനം രാജിവച്ചു. 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് ജനീഷ്‌കുമാറിലൂടെ എൽഡിഎഫ് കോന്നി തിരിച്ചുപിടിച്ചത്. 2021ലും അത് ആവർത്തിച്ചു. നേടിയത് 62,318 വോട്ട്. തുടർന്ന് മണ്ഡലം കണ്ടത് സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കപ്പെട്ട വർഷങ്ങളാണ്. യുഡിഎഫ് ഉപേക്ഷിച്ച കോന്നി മെഡിക്കൽ കോളേജിനെ അത്യാധുനിക ആശുപത്രിയാക്കി. ബിഎം ആൻഡ് ബിസി നിലവാരത്തിൽ എണ്ണമറ്റ റോഡുകൾ, ഗവി, മൂഴിയാർ, അടവി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ച് വൻകിട ടൂറിസം പദ്ധതികൾ, കൃഷിക്കാർക്ക് ഉപാധിരഹിത പട്ടയം, സീതത്തോട് പഞ്ചായത്തിൽ ഷോപ്പിങ് കോംപ്ലക്‌സും സിനിമ തിയറ്ററും, സ്‌മാർട്ട് വില്ലേജ് ഒ-ാഫീസുകൾ, മുണ്ടൻപാറ ട്രൈബൽ യുപി സ്‌കൂളിന് പുതിയ കെട്ടിടം, കോന്നി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം എന്നിവ യാഥാർഥ്യമായി. ആവണിപ്പാറ ആദിവാസി ഉന്നതിയിലേക്ക് പാലം, നിർമാണം പുരോഗമിക്കുന്ന ചിറ്റാർ ഗവ. ആശുപത്രി തുടങ്ങി നിരവധി പദ്ധതിയും മണ്ഡലത്തിനായി ഒരുങ്ങുന്നുണ്ട്.
ഏറ്റവുമൊടുവിലാണ് കോന്നിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ യുഡിഎഫിനായത്. സീറ്റിനായുള്ള അടൂർ പ്രകാശിന്റെ ചരടുവലിയും ആഭ്യന്തരകലഹങ്ങളും മൂലം സ്ഥാനാർഥി നിർണയം കോൺഗ്രസിന് ബാലികേറാമലയായിരുന്നു. ഒടുവിൽ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെ സ്ഥാനാർഥിയാക്കി. ബിഡിജെഎസ് ജില്ലാ ട്രഷറർ ടി പി സുന്ദരേശനാണ് എൻഡിഎ സ്ഥാനാർഥി. ഇവരുടെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെടുന്പോഴേക്കും കെ യു ജനീഷ്‌കുമാറിന്റെ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കിയിരുന്നു.










0 comments