ad
Deshabhimani

"ഞങ്ങൾക്ക്‌ പ്രമോദ്‌ തന്നെ മതി...'

Photo
വെബ് ഡെസ്ക്

Published on Mar 18, 2026, 12:05 AM | 1 min read

റാന്നി

"കഴിഞ്ഞ അഞ്ചുവർഷമായി ഞങ്ങൾക്ക് പ്രമോദിനെ അറിയാമല്ലോ... ഇനിയാരെന്ന ചോദ്യത്തിനും പ്രസക്‌തിയില്ല... ഇനിയും പ്രമോദ് തന്നെ മതി.' സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് പെരുമ്പുഴ ബസ്‌ സ്റ്റാൻഡിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായണനോട് സംസാരിക്കുകയായിരുന്നു വൃദ്ധയായ വീട്ടമ്മ. കഴിഞ്ഞ അഞ്ചുവർഷം എംഎൽഎ എന്ന നിലയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ മാത്രം മതി അദ്ദേഹത്തെ റാന്നി ജനത നെഞ്ചേറ്റാൻ. വീട്ടിലെ ഒരംഗത്തേപ്പോലെയാണ് സ്ഥാനാർഥിയെ കാണാനും കുശലം പറയാനും ആളുകൾ ഓടിയെത്തിയത്. ഇത്തവണ വിജയം ഉറപ്പാണെന്നാശംസിച്ചാണ്‌ അവർ മടങ്ങിയത്.

തിങ്കളാഴ്ചയായിരുന്നു കേരള കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം. അതിനുശേഷം പാലായിൽ കെ എം മാണിയുടെ സ്‌മൃതിമണ്ഡപത്തിൽ ആദരാഞ്ജലിയർപ്പിച്ച്‌ രാത്രിയോടെയാണ് പ്രമോദ് നാരായൺ റാന്നിയിലെത്തിയത്. രാവിലെതന്നെ പതിവുപോലെ ജനങ്ങൾക്കിടയിലേക്ക്‌. മരണവീടുകളും പള്ളികളും സന്ദർശിച്ച് മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. തുടർന്ന് പെരുമ്പുഴ ടൗണിലെത്തിയപ്പോൾ മാധ്യമപ്രവർത്തകരുമെത്തി. എംഎസ് ഹയർസെക്കൻഡറി സ്കൂളിൽനിന്നും പരീക്ഷ കഴിഞ്ഞ് ബസ് കയറാനെത്തിയ കുട്ടിക്കൂട്ടുകാരും സ്ഥാനാർഥിയെ വളഞ്ഞു. അവരെയെല്ലാം പേരെടുത്ത് വിളിക്കാൻ പരിചയമുള്ള സുഹൃത്തുകൂടിയാണ് പ്രമോദ് നാരായൺ. എത്രയോ വട്ടം അവരുടെ സ്കൂളുകളിലെത്തി അവരുമായി കൂട്ടുകൂടിയിട്ടുണ്ട്.

കഴിഞ്ഞ തവണ ഭൂരിപക്ഷം കുറവായിരുന്നു. ഇത്തവണ ഭൂരിപക്ഷം കൂട്ടുമോയെന്ന് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി വന്നു. എതിർ സ്ഥാനാർഥി ആരാണെന്നുള്ളത് പ്രശ്നമല്ല. റാന്നി മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി താൻ നടത്തിയ വികസന പ്രവർത്തനങ്ങളാണ് തനിക്ക് ജനങ്ങളുടെമുന്നിൽ വയ്ക്കാനുള്ളത്. റാന്നിക്കാരുടെ ഏതാവശ്യത്തിനും എപ്പോഴും ആത്മാർഥമായി കൂടെ നിന്നിട്ടുണ്ട്. റാന്നിക്കാർ എന്നെ ഹൃദയത്തിലാണ് ചേർത്തുവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തുടർച്ചയ്ക്ക് റാന്നി മണ്ഡലവും ഉറപ്പായും പിന്തുണ നൽകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home