ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ചരൽകുന്നിൽ
പതാക, കൊടിമര ദീപശിഖ ജാഥകൾ എത്തി

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാക ജില്ലാ സെക്രട്ടറി ബി നിസാം ഏറ്റുവാങ്ങുന്നു
കോഴഞ്ചേരി
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള പതാക, കൊടിമരം, ദീപശിഖ ജാഥകൾ സമ്മേളന നഗരിയിലെത്തി. ഇവ സ്വാഗത സംഘം ഭാരവാഹികൾ ഏറ്റുവാങ്ങി. അങ്ങാടിക്കലിൽ രക്തസാക്ഷി എം രാജേഷിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം സോബി ബാലൻ ക്യാപ്ടനും ജില്ലാ കമ്മിറ്റി അംഗം എം കിരൺ മാനേജരുമായ പതാക ജാഥയ്‌ക്ക് സമ്മേളന നഗറിൽ ആവേശസ്വീകരണം നൽകി. പതാക ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം ഏറ്റുവാങ്ങി. തിരുവല്ലയിൽ രക്തസാക്ഷി സന്ദീപിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ഡിവൈഎഫ്ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം ആർ സനൽ കുമാർ ഉദ്ഘാടനം ചെയ്ത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാജീവ് എൻ എസ് ക്യാപ്ടനും ജില്ലാ കമ്മിറ്റി അംഗം ഷിനിൽ എബ്രഹാം മാനേജരുമായുള്ള കൊടിമര ജാഥയ്‌ക്ക് സമ്മേളന നഗറിൽ സ്വീകരണം നൽകി. കൊടിമരം സ്വാഗത സംഘം ചെയർമാൻ ടി വി സ്റ്റാലിൻ ഏറ്റുവാങ്ങി. ചിറ്റാറിൽ രക്തസാക്ഷി എം എസ് പ്രസാദിന്റ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറിയും രക്തസാക്ഷി എം എസ് പ്രസാദിന്റെ സഹോദരനുമായ എം എസ് രാജേന്ദ്രനിൽ നിന്നും ജാഥ മാനേജർ സോജി സാമൂവേൽ ദീപശിഖ ഏറ്റുവാങ്ങി. ദീപശിഖ സമ്മേളന നഗറിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ ഏറ്റുവാങ്ങി.
പതാക, കൊടിമരം, ദീപശിഖ ജാഥകൾ നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ വൈകിട്ട് തെക്കേമലയിൽ സംഗമിച്ച ശേഷം കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ സമാപിച്ചു.










0 comments