ad
Deshabhimani

ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി

260 കോടിയുടെ കുടിവെള്ള പദ്ധതിക്ക്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 12, 2026, 12:05 AM | 1 min read

കോയിപ്രം

ആറന്മുള, തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങൾ ഉൾപ്പെട്ട ജില്ലയിലെ ഏറ്റവും വലിയ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം കോയിപ്രം പൂവത്തൂരിൽ വ്യാഴാഴ്‌ച്ച നടക്കും. വൈകിട്ട് 4ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം നിർവഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എംഎൽഎമാരായ മാത്യു ടി തോമസ്, അഡ്വ. പ്രമോദ് നാരായൺ എന്നിവർ മുഖ്യാതിഥികളാകും.

ജില്ലയിലെ ആറന്മുള, തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ട കോയിപ്രം, പുറമറ്റം, ഏഴുമറ്റൂർ, തോട്ടപ്പുഴശേരി, ഇരവിപേരൂർ, കല്ലൂപ്പാറ, കുന്നംതാനം എന്നീ 7 പഞ്ചായത്തുകളിലായി വർഷങ്ങളായി നിലനിന്നിരുന്ന അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ജല ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 260 കോടിയുടെ 40 എംഎൽഡി ശേഷിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഏഴു പഞ്ചായത്തുകളിലെ ഒന്നര ലക്ഷത്തോളം ജനങ്ങൾക്ക് എല്ലാ ദിവസവും 24 മണിക്കൂറും ശുദ്ധീകരിച്ച കുടിവെള്ളം ലഭിക്കും. ​40 ലക്ഷം ലിറ്റർ ശേഷിയുള്ള ജല സംശുദ്ധീകരണശാല, 12 മീറ്റർ വ്യാസമുള്ള ഇൻടേക് വെൽ, പമ്പിങ് ലൈൻ, ഭൂതലജല സംഭരണി, മറ്റു അനുബന്ധ ഘടകങ്ങളുൾപ്പടെ 109.5 കോടി രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടമായി നടപ്പിലാക്കുന്നത്.

​പദ്ധതിയുടെ ഭാഗമായി ഇൻടേക്ക് വെൽ, ജലശുദ്ധീകരണ ശാല എന്നിവ നിർമിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനായി സംസ്ഥാന സർക്കാർ 10. 58 കോടി രൂപ കേരള ജല അതോറിറ്റിക്ക് അനുവദിച്ചിരുന്നു. പൂവത്തൂരിൽ ഇൻടേക്ക് വെൽ നിർമിക്കാൻ സ്ഥലം കേരള ജല അതോറിറ്റി ഏറ്റെടുത്തിട്ടുണ്ട്. പ്രദേശത്ത് വർഷങ്ങളായി നിലനിന്നിരുന്ന കുടിവെള്ള ക്ഷാമത്തിന് ഈ പദ്ധതിയിലൂടെ പരിഹാരമാകും.

Highlights: ജല ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആറന്മുള, തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങൾക്ക്‌ പ്രയോജനം


പൂവത്തൂരിൽ ഇൻടേക്ക് വെൽ നിർമിക്കാൻ സ്ഥലം ഏറ്റെടുത്തു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home