വാട്ടർ അതോറിറ്റി ജീവനക്കാർ ധർണ നടത്തി

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി ഡിവിഷൻ ഓഫീസിനുമുന്നിൽ നടത്തിയ ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഡിവിഷൻ ഓഫീസിനുമുന്നിൽ ധർണ നടത്തി. ധവള പത്രത്തിന്റെ മറവിൽ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, നിലവിലുള്ള പൊതു മാനദണ്ഡം അനുസരിച്ച് സ്ഥലംമാറ്റം നടപ്പാക്കുക, പുതിയ സംവിധാനങ്ങൾ നടപ്പിൽ വരുത്തുമ്പോൾ അംഗീകൃത സംഘടനകളുമായി ചർച്ചചെയ്യുക, വർഷങ്ങളായി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ ഭരണ മാറ്റത്തിന്റെ പേരിൽ പിരിച്ചുവിടാനുള്ള ഏകപക്ഷീയ നീക്കം അവസാനിപ്പിക്കുക തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എച്ച് നിയാസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രാജേഷ് ആർ ചന്ദ്രൻ, ജില്ലാ സെക്രട്ടറി പി ആർ ബിജു, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ധനീഷ്, യൂണിയൻ ജില്ലാ ട്രഷറർ എൻ ഇ വർഗീസ്, ജില്ലാ ജോയിന്റ് സെക്രട്ടറി അരുൺരാജ് എന്നിവർ സംസാരിച്ചു.











0 comments