ad
Deshabhimani

ചോർന്നൊലിച്ചിടത്ത്‌ നിന്ന് ബഹുനില കെട്ടിടത്തിലേക്ക്

Photo
avatar
ടി എ റെജികുമാർ

Published on Mar 21, 2026, 12:05 AM | 1 min read

തിരുവല്ല

കഴിഞ്ഞ പത്ത്‌ വർഷത്തെ എൽഡിഎഫ്‌ സർക്കാരും തിരുവല്ലയിലെ എംഎൽഎയും തിരുവല്ലയിൽ നടത്തിയ വികസനപ്രവർത്തനങ്ങളാണ്‌ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച. വികസന പ്രവർത്തനങ്ങൾ ഓരോന്നായി ചൂണ്ടിക്കാട്ടി 20 വർഷം മുമ്പുള്ള അന്നത്തെ തിരുവല്ലയും ഇന്നത്തെ തിരുവല്ലയും താരതമ്യം ചെയ്തുകൊണ്ടാണ്, മാത്യു ടി തോമസ് തിരുവല്ലയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ലന്ന പ്രചരണത്തിന് മറുപടി നൽകുന്നത്. ചോർന്നൊലിക്കുന്ന കെട്ടിടമായിരുന്നു തിരുവല്ല താലൂക്കാശുപത്രിയിലുണ്ടായിരുന്നത്. കിടക്കാൻ സൗകര്യമില്ലാത്ത വാർഡുകളും,

മരുന്നില്ല, ഡോക്ടർമാരില്ല, കിടത്തി ചികിൽസിക്കാനും ഓപ്പറേഷൻ നടത്താനും സൗകര്യമില്ലാതിരുന്ന യുഡിഎഫ് ഭരണകാലം. മഴക്കാലമായാൽ ചോർന്നൊലിക്കുന്ന പ്രധാന കെട്ടിടത്തിലേക്ക് ചെല്ലുബോൾ ബക്കറ്റ് നിരത്തി വച്ചിരിക്കുന്നത് കാണാമായിരുന്നു. കയറി ചെല്ലുന്ന വൃദ്ധരായ രോഗികളെ തെന്നി വീഴുമെന്ന് പറഞ്ഞ് കയ്യിൽ പിടിച്ചോണ്ട് പോകുന്ന നഴ്സുമാരെ കാണാമായിരുന്നു. സ്ഥിതിയാകെ മാറി. തകർന്നു വീഴാറായ കെട്ടിടം നിന്നിരുന്നിടത്ത് 9 കോടി രൂപ ചെലവിട്ട് 7 നിലകളോടുകൂടിയ ആശുപത്രി സമുച്ചയം ഉയർന്നു. പ്രത്യേകം ഗൈനക്കോളജി വാർഡ് , ഓപ്പറേഷൻ തീയറ്റർ, ഡോക്ടർമാർ, മരുന്ന് എല്ലാമുണ്ട്. ആധുനിക രീതിയിൽ ശീതീകരിച്ച മോർച്ചറി. ബ്ലഡ് ബാങ്ക് എല്ലാം സജ്ജമായി. താലൂക്ക് റഫറൽ ആശുപത്രിയായി ഉയർത്തി. ഇപ്പോൾ 15 കോടി രൂപ ചിലവിൽ മൂന്ന്‌ നിലകളുള്ള ഒപി ബ്ലോക്കിന്റെ നിർമാണം നടക്കുന്നു. ഒപി ബ്ലോക്കിൽ നിന്ന് രോഗികൾക്ക് ഐ പി ബ്ലോക്കിലേക്ക് പോകാൻ മേൽപ്പാലവും ഇതോടൊപ്പം നിർമിക്കുന്നുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home