ലിഫ്‌റ്റിൽ കുടുങ്ങി വയോധികന്റെ മരണം
ജില്ലാ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടർ സ്ഥലം സന്ദർശിച്ചു

പത്തനംതിട്ട
കടമ്മനിട്ട കല്ലേലിയിൽ വയോധികൻ ലിഫ്‌റ്റിനിടയിൽ തലകുടുങ്ങി മരിച്ച സംഭവത്തിൽ ജില്ലാ ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർ എ എം രാജേന്ദ്രൻ സംഭവസ്ഥലം സന്ദർശിച്ചു. ലിഫ്‌റ്റിന്റെ നിർവചനത്തിൽപ്പെടുന്നതല്ല കല്ലേലിയിൽ അപകടത്തിനിടയാക്കിയ നിർമിതിയെന്ന് അദ്ദേഹം വ്യക്തമാക്കി. അടയ്‌ക്കമാവുങ്കൽ എ എം മാത്തുക്കുട്ടിയാണ് (75– റിട്ട. കെഎസ്‌ആർടിസി ജീവനക്കാരൻ) ബുധനാഴ്‌ച അപകടത്തിൽ മരിച്ചത്.
സാധനങ്ങൾ ഉയർത്തിക്കൊണ്ടുപോകാനുള്ള സംവിധാനമെന്ന നിലയിലാണ് നിർമിച്ചിട്ടുള്ളത്. സാധാരണയുള്ള ലിഫ്റ്റുകൾ നിർമിക്കാനും സ്ഥാപിക്കാനും ഇലക്‌ട്രിക്കൽ ഇൻസ്‌പക്ടറേറ്റിന്റെ അനുമതിയും ലൈസൻസും വേണം. ഇത് സ്ഥാപിച്ച് ഉപയോക്താവിന് കൈമാറിക്കഴിഞ്ഞാൽ പിന്നീട് വർഷംതോറും ലൈസൻസ് പുതുക്കേണ്ടത് ഉപയോക്താവാണ്. നിർമാണമേഖലയിൽ ചരക്കുകയറ്റുന്ന ലിഫ്‌റ്റുകൾക്ക് അനുമതിയുടെ ആവശ്യമില്ല. പക്ഷേ അതിന്റെ ഉയരത്തിലും ഘടനയിലും നിയന്ത്രണമുണ്ട്. എന്നാൽ കല്ലേലിയിൽ അപകടത്തിനിടയാക്കിയ ലിഫ്‌റ്റിനെ ഇൗ ഗണത്തിൽപ്പെടുത്താനാവില്ല. നിർമാണ മേഖലകളിൽ ഉപയോഗിക്കുന്ന സംവിധാനമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഇതിനുള്ളിലെ വശങ്ങൾ സുരക്ഷിതമായി മറച്ചിട്ടില്ല. ഇതാണ് അപകടമുണ്ടാക്കിയതെന്നാണ് വിലയിരുത്തൽ. ഇതിനുമുന്പും ലിഫ്‌റ്റിനുള്ളിൽ മാത്തുക്കുട്ടിയുടെ കൈ കുടുങ്ങിയതായി പറയുന്നു.
ചിത്രം: ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചതിനെ തുടർന്ന് ലിഫ്റ്റ് പരിശോധിക്കുന്ന ജില്ലാ ഇലക്‌ട്രിക്കൽ ഇൻസ്പെക്ടർ എ എം രാജേന്ദ്രൻ
Highlights: ലിഫ്‌റ്റിന്റെ നിർവചനത്തിൽപ്പെടുന്നതല്ലെന്ന് വിശദീകരണം











0 comments